ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
Monday, April 14, 2014 8:36 AM IST
ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ വിശദവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഏപ്രില്‍ 14,15 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ വൈകിട്ട് ഏഴിന് വിശുദ്ധ കുര്‍ബാന, കുരിശിന്റെവഴി. 16 ന് (ബുധന്‍) വൈകിട്ട് 6.30-ന് ആഘോഷമായ വി. കുര്‍ബാന.

ഏപ്രില്‍ 17 പെസഹാ വ്യാഴം- വൈകിട്ട് 7 മണിക്ക് വി. കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, 9 മണിക്ക് ചാപ്പലിലേക്ക് വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം, തുടര്‍ന്ന് പാതിരാവ് വരെ പൊതു ആരാധന, 10.30-ന് പെസഹാ അപ്പം മുറിക്കല്‍, പാലുകുടി.

ഏപ്രില്‍ 18-ന് (ദുഃഖവെള്ളി) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ വിവിധ വാര്‍ഡുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ തുടര്‍ച്ചയായ ആരാധന. 5 മണിക്ക് പള്ളിക്കു പുറത്തുകൂടിയുള്ള കുരിശിന്റെ വഴി. 6.30-ന് പീഢാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശു ചുംബനം, നഗരികാണിക്കല്‍ (ചര്‍ച്ച് ബെയിസ്മെന്റില്‍ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനയുണ്ടായിരിക്കും.

ഏപ്രില്‍ 19-ന് (ദുഃഖശനി) രാവിലെ 9.30-ന് പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാന. വൈകിട്ട് 7 മണിക്ക്ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഇതേസമയം തന്നെ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും. 9.30-ന് സ്നേഹവിരുന്ന്.

ഏപ്രില്‍ 20- ഉയിര്‍പ്പ് ഞായര്‍: രാവിലെ 10 ന് വിശുദ്ധ കുര്‍ബാന. (അന്നേദിവസം ഒരു കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ).

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വ്വം വികാരി ഫാ. ജോയി ആലപ്പാട്ടും അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 708 544 7250, 708 544 6419. വെബ്സൈറ്റ്: ംംം.ാരവശരമഴീ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം