കാതോലിക്കാ ദിനം ആഘോഷിച്ചു
Monday, April 14, 2014 8:34 AM IST
മസ്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ കാതോലിക്ക ദിനം ആഘോഷിച്ചു. ഏപ്രില്‍ 12ന് (ശനി) രാവിലെ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം തിരുമേനി കാതോലിക്കേറ്റ് പതാക ഉയര്‍ത്തി തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. ഫാ. ജോജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. അസോ. വികാരി ഫാ. ബിനു ജോണ്‍ തോമസ് സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തിനുശേഷം തിരുമേനി മുഖ്യപ്രഭാഷണം നടത്തി. ട്രസ്റി പി.സി ചെറിയാന്‍ പ്രമേയം അവതരിപ്പിച്ചു. റവ. ഫാ. വര്‍ഗീസ് ജോര്‍ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കാതോലിക്ക മംഗള ഗാനം ആലപിക്കുകയും ആക്ടിംഗ് സെക്രട്ടറി ബാബു വര്‍ഗീസ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം