പങ്കുനി ഉത്രത്തില്‍ അയ്യപ്പന് മയൂര്‍ വിഹാറിലെ ഉത്തര ഗുരുവായൂരപ്പ സന്നിധിയില്‍ ലക്ഷ ദീപങ്ങളാല്‍ ആരതി
Monday, April 14, 2014 8:31 AM IST
ന്യൂഡല്‍ഹി: പങ്കുനി ഉത്രത്തില്‍ അയ്യപ്പന് മയൂര്‍ വിഹാറിലെ ഉത്തര ഗുരുവായൂരപ്പ ക്ഷേത്ര സന്നിധിയില്‍ ലക്ഷ ദീപങ്ങളാല്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി എത്തിച്ചേര്‍ന്ന ഭക്ത സഹസ്രങ്ങള്‍ ആരതി നടത്തി. ക്ഷേത്രാങ്കണത്തില്‍ ഭക്ത ജനങ്ങളുടെ സഹകരണത്തോടെ ലക്ഷ ദീപങ്ങള്‍ തെളിക്കുന്ന ചടങ്ങ് ആരംഭിച്ചിട്ട് ഇത് രണ്ടാമതു തവണയാണ്.

വിപുലമായ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഉത്തര ഗുരുവായൂരപ്പ ക്ഷേത്ര ഭരണ സമിതിയായ ആര്‍ഷ ധര്‍മ്മ പരിഷദ് ഭാരവാഹികള്‍ ഒരുക്കിയിരുന്നത്. വൈകുന്നേരം അഞ്ചു മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. സുവര്‍ണ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ക്ഷേത്രവും പരിസര പ്രദേശങ്ങളും കാമറകളിലും മൊബൈലുകളിലും പകര്‍ത്തുന്നവരുടെ എണ്ണവും വളരെ കൂടുതല്‍ ആയിരുന്നു. സാമുഹിക,സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുത്തു.

രാത്രി ഒമ്പതിന് പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി