എസ്എന്‍ഡിപി വനിതാ സംഘം ഡല്‍ഹി യൂണിയന്റെ വിഷുക്കണി ദര്‍ശനവും സമൂഹ പ്രാര്‍ഥനയും ഏപ്രില്‍ 15ന്
Monday, April 14, 2014 8:24 AM IST
ന്യൂഡല്‍ഹി : എസ്എന്‍ഡിപി വനിതാ സംഘം ഡല്‍ഹി യൂണിയന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് വിഷുക്കണി ദര്‍ശനവും സമൂഹ പ്രാര്‍ഥനയും രോഹിണി ഗുപ്ത കോളനിയിലെ ശ്രീനാരായണ ഗുരുദേവ നഗറിലെ യുണിയന്‍ ആസ്ഥാന മന്ദിരത്തില്‍ ഏപ്രില്‍ 15ന് (ചൊവ്വാ) രാവിലെ നടക്കും.

പ്രധാന പരിപാടികള്‍ രാവിലെ 4.30നു ദീപം തെളിക്കലും വിഷുക്കണി ദര്‍ശനവും 4.45 മുതല്‍ 10.30 വരെ വിഷുക്കൈനീട്ടം അഞ്ചിന് സമൂഹ പ്രാര്‍ഥന തുടര്‍ന്ന് പ്രസാദ വിതരണത്തോടുകൂടി ചടങ്ങുകള്‍ക്ക് സമാപനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അമ്പിളി സതീഷ് (സെക്രട്ടറി) 8447819166, 8860582969.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി