ശ്രീ അയ്യപ്പ സേവാ സമിതി ദ്വാരകയുടെ വിഷുക്കണി ദര്‍ശനം
Monday, April 14, 2014 8:24 AM IST
ന്യൂഡല്‍ഹി : ശ്രീ അയ്യപ്പ സേവാ സമിതി, ദ്വാരകയുടെ ആഭിമുഖ്യത്തില്‍ മയൂര്‍ വിഹാറിലെ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് വിഷുക്കണി ദര്‍ശനത്തിനായി വാഹന യാത്രാ സൌകര്യം ഒരുക്കുന്നു.

തുടര്‍ച്ചയായ നാലാമതു തവണയാണ് ശ്രീ അയ്യപ്പ സേവാ സമിതി, ദ്വാരക ഭക്തജനങ്ങള്‍ക്കായി ഇത്തരമൊരു സംരംഭം സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 15ന് (ചൊവ്വാ) പുലര്‍ച്ചെ നാലിന് സെക്ടര്‍ 14ല്‍ നിന്ന് തുടങ്ങി എല്ലാ സെക്ടറുകളിലൂടെയും സഞ്ചരിച്ച് അഞ്ചരിച്ച് സെക്ടര്‍ ഒന്നില്‍ എത്തി അവിടെ നിന്നും ഗുരുവായൂരപ്പാന്‍ ക്ഷേത്രത്തിലേക്ക് യാത്ര തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയകുമാര്‍ 9891226855.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി