ഫാഷന്‍ തരംഗം സൃഷ്ടിച്ച് ജോര്‍ജ് രാജകുമാരന്‍
Monday, April 14, 2014 8:23 AM IST
ലണ്ടന്‍: വയസ് ഒന്ന് തികഞ്ഞിട്ടില്ല. അതിനു മുന്‍പേ ബ്രിട്ടനില്‍ പുതിയ ഫാഷന്‍ തരംഗങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകന്‍ ജോര്‍ജ്.

ജോര്‍ജിനെ പൊതു വേദിയില്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങാനും ഡിസൈന്‍ ചെയ്യിക്കാനുമായി സമപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ നെട്ടോട്ടം തുടങ്ങിയെന്നാണ് വാര്‍ത്ത.

ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ വമ്പന്‍ ഡിസൈനര്‍മാരുടെ പോലും പ്രശംസ പിടിച്ചുപറ്റിയ കേറ്റ് മിഡില്‍ടണ്‍ തന്നെയാണ് മകനെ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തിന്റെ കിഡ്സ് ഫാഷന്‍ ഐക്കണ്‍ ആക്കി മാറ്റിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍