ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍
Monday, April 14, 2014 8:20 AM IST
വിയന്ന: ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റിയുടെ വിശുദ്ധവാര ശുശ്രൂഷകള്‍ ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകളോടെ ആരംഭിച്ചു.

പെസഹാവ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശുശ്രൂഷകള്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്ക്. ഫാ. തോമസ് താണ്ടപ്പള്ളി മുഖ്യകാര്‍മികത്വം വഹിക്കും.

ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഫാ. ജോയി പ്ളാന്തോട്ടത്തില്‍ മുഖ്യകാര്‍മികനായിരിക്കും. വെള്ളിയാഴ്ച്ച രാവിലെ 9.30ന് പീഡാനുഭവ ശുശ്രൂഷകള്‍ ആരംഭിക്കും.

ദുഃഖശനിയാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ 8.30 ന് ആരംഭിക്കും. ഉയിര്‍പ്പ് ഞായറാഴ്ചയിലെ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ഫാ.വില്‍സണ്‍ എംസിബിഎസ് മുഖ്യകാര്‍മികനും ഫാ. ബിനോയി തകിടിപ്പുറം സഹകാര്‍മികനുമായിരിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍