വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ വലിയ ആഴ്ച തിരുകര്‍മ്മങ്ങള്‍
Monday, April 14, 2014 8:20 AM IST
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ (ഐസിസി വിയന്ന) വലിയാഴ്ച ആചരണം ഓശാന ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങളോടെ ആരംഭിച്ചു.

പെസഹ വ്യാഴാഴ്ചത്തെ കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. ഐസിസിയുടെ മുഖ്യ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി ഒശാനയുടെയും പെസഹായുടെയും മുഖ്യ കാര്‍മികത്വം വഹിക്കും.

ദുഃഖ വെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ രാവിലെ 9.30ന് മൈഡിലിംഗില്‍ ആരംഭിക്കും. ഫാ. ജോയി പ്ളാതോട്ടത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദുഃഖ ശനിയാഴ്ച രാവിലെ എട്ടിനും ഇസ്റര്‍ ദിനത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷമായ ഇസ്റര്‍ കുര്‍ബാനയില്‍ ഫാ. വില്‍സണ്‍ എംസിബിഎസ് മുഖ്യ കാര്‍മികനായിരിക്കും. ഫാ. ബിനോയ് തകിടിപുറം ഈസ്റര്‍ സന്ദേശം നല്‍കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി