'പ്രകാശത്തിന്റെ സംവാഹകരാകുക; നല്ല കുടുംബങ്ങളെ വാര്‍ത്തെടുക്കുക'
Monday, April 14, 2014 8:14 AM IST
വിയന്ന: യേശുക്രിസ്തു ക്രുശിതനായപ്പോള്‍ പ്രകാശം മറച്ചു സൂര്യന്‍ ഇരുണ്ടു ഭൂമിയിലെങ്ങും അന്ധകാരമായി. ദൈവം പ്രകാശമാകുന്നു നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളില്‍ പ്രകാശം നിറയുന്നു, നിങ്ങളുടെ ഉള്ളിലെ ജഡികമോഹങ്ങളാകുന്ന ഇരുട്ടിനെ പ്രകാശം പുറത്താക്കുന്നു. പ്രകാശമില്ലാത്ത പ്രാര്‍ഥനകള്‍ വെറും അധര വ്യായാമങ്ങള്‍ മാത്രമായി തീരുന്നു. ദൈവവചനം പറഞ്ഞു പ്രാര്‍ഥിക്കുമ്പോള്‍ നിയും. നിന്റെ ജീവിത പങ്കാളിയും കുഞ്ഞുങ്ങളും നിന്റെ കൃഷിയും വളര്‍ത്തുമൃഗങ്ങളും അനുഗ്രഹിക്കപ്പെടും.

സഹാനങ്ങളിലൂടെയാണ് നല്ല കുടുംബങ്ങള്‍ വാര്‍ത്തെടുക്കപ്പെടുന്നത്. ദൈവം നമുക്ക് സഹനങ്ങള്‍ തരുന്നത് കൂടുതല്‍ മനശക്തി ലഭിക്കുന്നതിനുവേണ്ടിയാണ്. ആശുപത്രിയില്‍ ഡോക്ടറും നഴ്സും സഹിക്കുമ്പോള്‍ രോഗികള്‍ക്ക് സൌഖ്യം, അധ്യാപകര്‍ സഹിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെടുന്നു. ഒരു വൈദീകന്‍ സഹിക്കുമ്പോള്‍ വിശ്വാസികള്‍ രക്ഷപ്പെടുന്നു. അതുപോലെ ഒരു അമ്മ സഹിക്കുമ്പോള്‍ ആ കുടുംബം ഒന്നാകെ രക്ഷപ്രാപിക്കുന്നു. സഹിക്കുന്നവന്‍ മറ്റുള്ളവരെ സഹായിക്കുന്നു.

വിവാഹ ഉടമ്പടി ദൈവീകമാണ് ആയതിനാല്‍ വേണ്ട ഒരുക്കത്തോടെ മാത്രമേ സമീപിക്കാവൂ.വേണ്ടത്ര ഒരുക്കമില്ലാത്ത വിവാഹ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ കൂടും.ദൈവം നമുക്കുതന്ന ഒരു ജീവിതം അത് അവനുതന്നെ സാമര്‍പ്പിച്ചു സഹനങ്ങളെ ഏറ്റുവാങ്ങി ജീവിക്കുവാന്‍ നമുക്കാകണം. ഭാര്യാഭര്‍ത്താക്കന്മാര്‍ സഹനങ്ങളെ ദൈവഹിതമായി ഏറ്റുവാങ്ങി ദൈവത്തിന് തങ്ങളെതന്നെ സമര്‍പ്പിച്ച് ജീവിക്കുമ്പോള്‍ നമ്മുടെയെല്ലാം കുടുംബജീവിതം സന്തോഷപ്രദമാകും സര്‍വോപരി ദൈവീകമാകുകയും ചെയ്യും.

വിയന്ന ഇടവകയുടെ നോമ്പുകാല വാര്‍ഷിക ധ്യാനത്തിന്റെ മൂന്നാം ദിവസത്തെ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫാ.ജോസഫ് പുത്തന്‍പുരക്കല്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍