ദുബായില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും
Monday, April 14, 2014 8:13 AM IST
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 12 ന് (ശനി) വൈകിട്ട് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന ഹോശാന ശുശ്രൂഷയോടെ ഈ വര്‍ഷത്തെ കഷ്ട്ടനുഭവവാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് എല്ലാ ദിവസവും സന്ധ്യാ നമസ്കാരവും പ്രസംഗവും യാമ പ്രാര്‍ഥനകളും നടക്കും.

16 ന് (ബുധന്‍) വൈകിട്ട് സന്ധ്യാ നമസ്കാരത്തോടെ പെസഹാ ശുശ്രൂഷകള്‍ നടക്കും.

17 ന് (വ്യാഴം) വൈകിട്ട് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ക്ക് കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. 18 ന് രാവിലെ 7.30 ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും.

19 ന് (ശനി) വൈകിട്ട് 6.30 നു സന്ധ്യ നമസ്കാരത്തോടെ ഉയിര്‍പ്പു ശുശ്രൂഷകള്‍ ആരംഭിക്കും.

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന കഷ്ടാനുഭവവാര ശുശ്രൂഷകള്‍ ഓര്‍ത്തഡോക്സ് ടിവി തത്സമയം സംപ്രേഷണം ചെയ്യും.