ഫാ. സോജി നയിക്കുന്ന 'വിസിറ്റേഷന്‍ 2014' പ്രസ്റണില്‍ മേയ് ഒന്നിന്
Monday, April 14, 2014 8:13 AM IST
പ്രസ്റണ്‍: നോര്‍ത്ത് വെസ്റിലെ പ്രമുഖ സീറോ മലബാര്‍ സെന്ററായ പ്രസ്റണില്‍ 'വിസിറ്റേഷന്‍ 2014' ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിനും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കല്‍ ദര്‍ശന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

'സന്ദര്‍ശന തിരുനാള്‍' വലിയ ആഘോഷമായി ലോകമെമ്പാടും ആചരിച്ചുപോരുന്നു. ദൈവത്തിന്റെ തിരു വചനം രക്ഷാകരമായ അനുഭവത്തിലൂടെ ജീവിക്കുന്ന സക്രാരിയായ പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുനാള്‍ തീര്‍ഥാടക സമൂഹത്തിനു കൃപാവര്‍ഷം ചൊരിയും.

മേയ് ഒന്നിന് (വ്യാഴം) വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി 10 വരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. വി. കുര്‍ബാന, ആരാധന, സൌഖ്യ ശുശ്രൂഷകള്‍, വചന പ്രഘോഷണം തുടങ്ങിയ ആത്മാവിന്റെ നിറവിന് ഹേതുവാകുന്ന തിരുക്കര്‍മ്മങ്ങളില്‍ ഭക്തി പുരസരം പങ്കു ചേര്‍ന്ന് പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ലങ്കാസ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ.മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.



റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ