മസ്കറ്റ് ഗാല സെന്റ് മേരീസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷവും ഹാശാ ആഴ്ച ശുശ്രൂഷകളും
Monday, April 14, 2014 1:33 AM IST
മസ്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷവും ഹാശാ ആഴ്ച ശുശ്രൂഷകളും ശനിയാഴ്ച മുതല്‍ ഗാല ഗുഡ് ഷെപ്പേര്‍ഡ് ഹാളിലും പ്രത്യേകം തയാറാക്കുന്ന പന്തലിലും വച്ച് നടത്തപ്പെടുന്നു. 12 ശനി രാവിലെ 6.30 ന് ഗുഡ്ഷെപ്പേര്‍ഡ് ഹാളില്‍ ഇടുക്കി ഭദ്രാസനാധപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും കാതോലിക്കേറ്റ് പതാക ഉയര്‍ത്തലും തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. വൈകിട്ട് ഏഴു മുതല്‍ പള്ളി അങ്കണത്തില്‍ തയാറാക്കുന്ന പന്തലില്‍ ഹോശാന ശുശ്രൂഷ നടക്കും. 13 ഞായര്‍ മുതല്‍ 15 ചൊവ്വാ വരെയും 17 വ്യാഴാഴ്ച വൈകിട്ട് ഏഴു മുതല്‍ സന്ധ്യാ നമസ്കാരവും തുടര്‍ന്ന് ധ്യാന പ്രസംഗവും ഉണ്ടായിരിക്കും.

16ന് (ബുധന്‍) വൈകിട്ട് ഏഴു മുതല്‍ പെസഹാ ശുശ്രൂഷകള്‍ നടക്കും.

ദു:ഖ വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. അന്ന് വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരവും, ദുഃഖശനിയാഴ്ച രാവിലെ എട്ടു മുതല്‍ പ്രഭാതനമസ്കാരവും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കും. ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ 19 ന് (ശനി) വൈകിട്ട് ഏഴിന് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.സി. ചെറിയാന്‍: 99877072, ബാബു വര്‍ഗീസ്: 99022508.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം