ഇവാഞ്ചലിന്‍ മെനന്‍ഡസ് ട്രെയില്‍ ബ്ളെയിസര്‍ അവാര്‍ഡ് സെറിമണി
Saturday, April 12, 2014 8:51 AM IST
ന്യൂജേഴ്സി: 2014-ലെ ഇവാഞ്ചലിന്‍ മെനന്‍ഡസ് ട്രെയിന്‍ ബ്ളെയിസര്‍ അവാര്‍ഡ് വിതരണ ചടങ്ങ് ന്യൂജേഴ്സിയിലെ സെന്റ് പീറ്റേഴ്സ് കോളജില്‍ അരങ്ങേറി. യുഎസ് സെനറ്ററ് റോബര്‍ട്ട് മെനന്‍ഡസ് അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.

ന്യൂജേഴ്സിയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളില്‍നിന്ന് തെരഞ്ഞെടുത്ത ആറു വനിതാര്തനങ്ങളെ അംഗീകരിച്ചുകൊണ്ട് അവാര്‍ഡ് നല്‍കുകയായിരുന്നു ചടങ്ങിന്റെ ലക്ഷ്യം.

ക്യൂബയില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഇവാഞ്ചലിന്‍ മെനന്‍ഡസ് വളരെ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കി അമേരിക്കയിലെ ഉന്നതരുടെ ഇടയില്‍ അവരെ ബഹുമാന്യരാക്കി. അങ്ങനെയുള്ള ഒരു മാതാവിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇങ്ങനെയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് പറഞ്ഞു.

ലോറന്‍ ബ്രന്നന്‍, ഡാനിയേല ഗ്ളെറ്റോ, ഏമി മാന്‍സു, ഐഡ മാര്‍ഷല്‍, ജനറ്റ് മിനോ, കാതലിന്‍ ആഷി എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

ഐക്യരാഷ്ട്ര സംഘടനയില്‍ അണേരിക്കയുടെ അംബാസഡറായി സേവനം ചെയ്യുന്ന സാമന്ത പവര്‍ പ്രസിഡന്റ് ഒബാമയുടെ ക്യാബിനറ്റ് അംഗം കൂടിയാണ്.

മുന്‍ അംബാസഡര്‍ മെറിന്‍ ഫ്രാങ്ക് മോഡറേറ്ററായിരുന്നു. അഞ്ചാമത് ലോക വനിതാ കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ പ്രതിനിധി ആയിരുന്നു മെറിന്‍ ഫ്രാങ്ക്. ഐക്യരാഷ്ട്ര സംഘടനയുടെ വനിതാ കമ്മീഷനിലും അംഗമായിരുന്നു.

സമ്മേളനത്തില്‍ ജിബി തോമസ്, സപ്ന രാജേഷ്, ഷീല ശ്രീകുമാര്‍, സജി പോള്‍, സണ്ണി വാലിപ്ളാക്കല്‍, സോബിന്‍ ചാക്കോ (കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി), തോമസ് കൂവള്ളൂര്‍, കുര്യാക്കോസ് കറുകപ്പിള്ളി, രവീന്ദ്രന്‍ നാരായണന്‍, ബോബി തോമസ്, ഹരികുമാര്‍ രാജന്‍ (കേരള സമാജം ഓഫ് ന്യൂജേഴ്സി), ഫ്രീലാന്‍സ് ജേര്‍ണലിസ്റ് ജോസ് പിന്റോ സ്റീഫന്‍ എന്നിവരും പങ്കെടുത്തു.