കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുവജനസമ്മേളനം രണ്ടാം ഭാഗം മലയാളം ടെലിവിഷനില്‍ ഏപ്രില്‍ 12 ന്
Saturday, April 12, 2014 8:50 AM IST
കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവജനങ്ങളുടെ കൂട്ടായ്മയായ 'യുവ'യുടെ ദേശീയ സമ്മേളനത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഭാഗം മലയാളം ഐപിടിവി / ബോം ടിവി പ്രേക്ഷകര്‍ക്ക് ഏറ്റവും നൂതനമായ സാങ്കേതിക മികവോട് കൂടി കാണാവുന്നതാണ്.

കെഎച്ച്എന്‍എ യുടെ യുവജന ഐക്യം ശക്തിപ്പെടുത്തി ദേശീയതലത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുവാന്‍ കഴിവുള്ള യുവജനങ്ങളാണ് യുവ കൂട്ടായ്മയെ നയിച്ചതെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം രേഖ മേനോന്‍ പ്രസ്താവിച്ചു.

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവജനങ്ങളുടെ കൂട്ടായ്മയായ 'യുവ'യുടെ ചീഫ് കോഓര്‍ഡിനേര്‍ സുനില്‍ വീട്ടില്‍ കോഓര്‍ഡിനേറ്റര്‍മാരായ സുഭാഷ് രാമചന്ദ്രന്‍ (ഡിട്രോയിറ്റ്), റിനു പിള്ള (ഒഹായോ), സിമി ഗോകുല്‍ (ടാമ്പാ), രഘു അയ്യങ്കാര്‍ (വാഷിംഗ്ടണ്‍ ഡിസി), ന്യൂജേഴ്സിയെ പ്രതിനിധാനം ചെയ്യുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗം രേഖ മേനോന്‍ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.

സമ്മേളനത്തില്‍ സിനിമാ സംവിധയകാന്‍ ശ്യാമ പ്രസാദ്, രാജു നാരായണ സ്വാമി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഈ ഹിന്ദു സംഗമം ഹിന്ദു കുടുംബങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുവാനും ആശയവിനിമയം നടത്തുവാനുമുള്ള വേദിയാകുമെന്നതില്‍ സംശയമില്ല. 'യുവ'യുടെ ദേശീയ കണ്‍വന്‍ഷന് പ്രസിഡന്റ് ടി.എന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, ട്രഷര്‍ രാജു പിള്ള എന്നിവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

ഈ പരിപാടിയില്‍ യൂത്ത് സെമിനാര്‍, വിമന്‍സ് ഫോറം, ആധ്യാത്മിക പ്രഭാഷണം, കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പ്രയോജനപ്രദമായ കാര്യങ്ങള്‍ നടന്നു.

സമ്മേളനത്തിനു മികവേകാന്‍ കേരളത്തില്‍ നിന്നും അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഈ യുവ സംഗമത്തിന്റെ ഭാഗമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നതായി പ്രസിഡന്റ് ടി.എന്‍ നായരും സെക്രട്ടറി ഗണേഷ് നായരും അറിയിച്ചു.

ഈ സുവര്‍ണാവസരം ഹിന്ദുമഹാ ഐക്യം ശക്തിപ്പെടുത്തുവാനുള്ള ഒരു വേദി ആയി മാറി എന്നും അതുപോലെ ഹിന്ദു സംസ്കാരം നിലനിര്‍ത്തുവാനുള്ള കൂട്ടായ്മയായും ഉള്‍ക്കൊണ്ടാണ് ഇത് നടന്നതെന്നും ബോര്‍ഡ് അംഗം രേഖ മേനോന്‍ പ്രസ്താവിച്ചു.