ഹഡേഴ്സ് ഫീല്‍ഡില്‍ ഓശാന ഞായര്‍ ആചരണം
Saturday, April 12, 2014 8:43 AM IST
ലണ്ടന്‍: സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചാപ്ളെയിന്‍സിയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഓശാന ഞായറാഴ്ചയോടെ ആരംഭിക്കുന്നു. യുകെയുടെ ചരിത്രത്തിലാദ്യമായി ഓശാന ഞായറാഴ്ചത്തെ നേര്‍ച്ചയായി തമുക്ക് ആശീര്‍വദിച്ച് വിതരണം ചെയ്യുന്നു. ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം നാലിന് ഹഡേഴ്സ് ഫീല്‍ഡിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ചില്‍ ആരംഭിക്കും. ലീഡ്സ് സീറോ മലബാര്‍ ചാപ്ളെയിന്‍സിലെ എല്ലാ കമ്യൂണിറ്റി അംഗങ്ങളും ഒന്നുചേര്‍ന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

പെസഹാ വ്യാഴം: ഉച്ചകഴിഞ്ഞ് രണ്ടിന് വി. കുര്‍ബാന, കാല്‍കഴുകല്‍, അപ്പം മുറിക്കല്‍ ശുശ്രൂഷ ഛൌൃ ഘമറ്യ ീള ഘീൌൃറല ഔററലൃ ളശലഹറ ഒഉ2 1ഒഎ.

ദുഃഖവെള്ളി: രാവിലെ ഒമ്പതിന് പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, വി. കുരിശിന്റെ വഴി, ഉപവാസദിന കഞ്ഞിവിതരണം. ട. അിി’ ഇവൌൃരവ, ഗലശഴവഹല്യ, ആഉ20 6ഘത.

ദുഃഖശനി: രാവിലെ 10ന് വലിയ ശനിയുടെ തിരുക്കര്‍മ്മങ്ങള്‍, മാമ്മോദീസ വ്രത നവീകരണം, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, തീ വെഞ്ചരിപ്പ്. ഛൌൃ ഘമറ്യ ീള ഢശരീൃശല ഇവൌൃരവ, ഗലശഴവഹല്യ ആഉ22, 6ഋട.

ഈസ്റര്‍: ശനി രാത്രി 11ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ (സെന്റ് അഗസ്റിന്‍സ് ചര്‍ച്ച്, ലീഡ്സ്).