മാര്‍ ബോസ്കോ പുത്തൂരിന്റെ കമ്യൂണിറ്റി സന്ദര്‍ശനവും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും
Saturday, April 12, 2014 8:43 AM IST
കാന്‍ബറ: ഓസ്ട്രേലിയയിലെ സീറോ മലബാര്‍ രൂപതയായ സെന്റ് തോമസ് ദി അപ്പസ്തോലേറ്റിലെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പൂത്തൂരിന്റെ കമ്യൂണിറ്റി സന്ദര്‍ശനവും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

ഓശാന ഞായറാഴ്ച ബ്രിസ്ബന്‍ കമ്യൂണിറ്റിയിലെ പിതാവിന്റെ ആദ്യ സന്ദര്‍ശനത്തിന് ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാര്‍ക്ക് കോളിറിഡ്ജിന്റെ ഭവനത്തില്‍ സ്വീകരിക്കുന്നു. ഫാ. തോമസ് അരിക്കുറ്റിയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി ലീഡേഴ്സ് ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

പെസഹാ വ്യാഴാഴ്ച പാരമറ്റ, കാമ്പല്‍ടൌണ്‍, വൂളംഗോംഗ്, ബോക്കണ്‍ ബേ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെത്തുന്ന വിശ്വാസികള്‍ക്കായി സിഡ്നി കമ്യൂണിറ്റിയില്‍ വി. കുര്‍ബാനക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കും. ഫാ. അഗസ്റിന്‍ തറപ്പേല്‍, ഫാ. ജോയി ചുക്കനാനിക്കല്‍, ഫാ. തോമസ് ആലുക്ക, കമ്യൂണിറ്റി ലീഡേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

ഫാ. പീറ്റര്‍ കാവുംപുറത്തിന്റെയും കമ്യൂണിറ്റി ലീഡേഴ്സിന്റെയും നേതൃത്വത്തില്‍ ഇതിനായുള്ള സജ്ജീകരണങ്ങള്‍ നടന്നുവരുന്നു. പെര്‍ത്ത് കമ്യൂണിറ്റിയില്‍ ഈസ്റര്‍ദിന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന പിതാവിനെ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി 0408267777.

റിപ്പോര്‍ട്ട്: ജോജോ കണ്ണമംഗലം