ടൊറന്റോ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍
Saturday, April 12, 2014 3:42 AM IST
ടൊറന്റോ : സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് വികാരി റവ. ഡോ. ദാനിയേല്‍ തോമസ് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്.

ഏപ്രില്‍ 12 ശനിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാനമസ്കാരവും ഏപ്രില്‍ 13-ന് ഞായറാഴ്ച രാവിലെ 9-ന് ഓശാന ശുശ്രൂഷയും വി. കുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 16-ന് ബുധനാഴ്ച വൈകിട്ട് ഏഴിന് പെസഹയുടെ ശുശ്രൂഷകളും വി. കുര്‍ബാനയും ഏപ്രില്‍ 18-ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.

തിങ്കള്‍, ചൊവാ , വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് ഏഴിന് പളളിയില്‍ സന്ധ്യാ നമസ്കാരവും വി. കുമ്പസാരവും നടത്തപ്പെടുന്നതാണ്.ഏപ്രില്‍ 19 -ന് ദുഃഖ ശനിയാഴ്ച രാവിലെ പത്തിന് വി. കുര്‍ബാനയും ഏപ്രില്‍ 20 ഞായറാഴ്ച ഒമ്പതിന് ഉയിര്‍പ്പു ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാമ്യൃീൃവീേറീഃരവൌൃരവ.രമ എന്ന വെബ്സൈറ്റുമായോ, 4164008940 എന്ന നമ്പരില്‍ ട്രസ്റി രാജന്‍ ഐപ്പുമായോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം