മരിയന്‍ വാലിയില്‍ നാല്‍പ്പതാം വെള്ളി ആചരിച്ചു
Friday, April 11, 2014 8:12 AM IST
ബ്രിസ്ബന്‍: ക്യൂന്‍സ് ലാന്‍ഡിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ സീറോ മലബാര്‍ സഭാ സമൂഹം നാല്‍പ്പതാം വെള്ളി ആചരിച്ചു. ഏപ്രില്‍ 11ന് (വെള്ളി) രാവിലെ 10ന് ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയും ആഘോഷമായ ദിവ്യബലിയും നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് കാനാട്ട് നേതൃത്വം നല്‍കി.

സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി, അനര്‍ലി സെന്റ് തോമസ് കമ്യൂണിറ്റി, ഗോള്‍ഡ് കോസ്റ് ഇപ്സ് വിച്ച് ബീന്‍ലി എന്നീ ഭാഗങ്ങളില്‍നിന്നുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി