ജര്‍മനിയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു
Friday, April 11, 2014 6:23 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ജര്‍മനിയിലെ മാഗ്ഡെബുര്‍ഗ് മലമേഖലയിലെ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനടുത്ത് വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 8.30 നും 8.45 നും ഇടയ്ക്കാണ് സംഭവം.

ബ്രോക്കന്‍ മലമുകളില്‍ സ്ഥാപിച്ചിരുന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ 27 മീറ്റര്‍ പൊക്കമുള്ള ആന്റിനയില്‍ തട്ടിയാണ് അപകടമുണ്ടായതെന്നു പോലീസ് അറിയിച്ചു. സിംഗിള്‍ എന്‍ജിന്‍ ഘടിപ്പിച്ച വിമാനം ആന്റിനയില്‍ തട്ടി പൊട്ടിത്തകരുകയായിരുന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം റൂഗനില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള റൈഷല്‍ഹൈമിലേയ്ക്കു പറക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍