ഐവൈഒ ഫുട്ബോള്‍ ടൂര്‍ണമെന്റ് ബാസലില്‍
Friday, April 11, 2014 6:03 AM IST
സൂറിച്ച്: ഐവൈഒ ഫുട്ബോള്‍ ടൂര്‍ണമെന്റ് 2014, ബാസലില്‍ നടക്കും. മേയ് 31 ന് (ശനി) ഒമ്പതു മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റര്‍ ചെയ്യുക. റാങ്ക് ഹോഫ് ഹാളെയിലാണ് മത്സരങ്ങള്‍.

നിബന്ധനകള്‍: ഒരു ടീമില്‍ എട്ടു മുതല്‍ 10 വരെ കളിക്കാരുണ്ടായിരിക്കണം.

ടീമംഗങ്ങള്‍ മലയാളികളായിരിക്കണം. ടീമംഗങ്ങള്‍ 15നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. രജിസ്ട്രേഷന്‍ ഫീസ് 50 സ്വിസ് ഫ്രാങ്ക്. രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ ടീമിന്റെ പേരും ക്യാപ്റ്റന്റെ പേര്, വയസ്, ടീമംഗങ്ങളുടെ പേരുകള്‍, ജനനത്തീയതി എന്നിവ വ്യക്തമായി ഈമെയില്‍ ചെയ്യുക.

ഇമെയില്‍ ചെയ്യേണ്ട വിലാസം ശ്യീ.യമലെഹ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍