റോക്ക്ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയിലെ വിശുദ്ധവാരാചരണം
Friday, April 11, 2014 1:50 AM IST
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയിലെ വിശുദ്ധവാരം ഓശാന ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് കുരുത്തോല വെഞ്ചരിപ്പോടെ ആചരിക്കും. അതിനുശേഷം കുരുത്തോല പിടിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, വിശുദ്ധ കുര്‍ബാനയും പതിവുപോലെ ലഞ്ചും ഉണ്ടായിരിക്കും. അന്ന് സി.സി.ഡി ക്ളാസ് ഉണ്ടായിരിക്കുന്നതല്ല.

പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആറിന് കാല്‍കഴുകല്‍ ശുശ്രൂഷയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. വി.കുര്‍ബാനയ്ക്കുശേഷം പെസഹാ അപ്പം മുറിക്കലും ആരാധനയും ഉണ്ടായിരിക്കും. ഇടവകാംഗങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവരുന്ന അപ്പവും പാലുമായിരിക്കും പെസഹായ്ക്ക് മുറിക്കുന്നതും പങ്കുവെയ്ക്കുന്നതും.

ദു:ഖവെള്ളിയാഴ്ച 8.30ന് കര്‍ത്താവിന്റെ പീഢാസഹന ഓര്‍മ്മയും, വി. കുരിശിന്റെ വഴിയും, വി. കുര്‍ബാന സ്വീകരിക്കലും, ക്രൂശിതരൂപ ചുംബനവും ഉണ്ടായിരിക്കും.

ദു:ഖശനിയാഴ്ച രാവിലെ പത്തിന് പുത്തന്‍ ദീപം തെളിയിക്കലും വെള്ളം വെഞ്ചരിക്കലും വി. കുര്‍ബാനയും ഉണ്ടായിരിക്കും. രാത്രി പതിനൊന്നിന് ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. വി. കുര്‍ബാനയ്ക്കുശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കും.

സെന്റ് തോമസ് സീറോ മലബാര്‍ ഷിക്കാഗോ രൂപതയും ചാന്‍സലര്‍ റവ.ഫാ. സെബാസ്റ്യന്‍ വേത്താനത്ത് ആയിരിക്കും ഈവര്‍ഷത്തെ വിശുദ്ധ വാരാചരണത്തിലെ മുഖ്യകാര്‍മികന്‍.

റിപ്പോര്‍ട്ട്: ജോസഫ് വാണിയപ്പള്ളി