മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു
Thursday, April 10, 2014 8:41 AM IST
ടാമ്പാ: ടാമ്പായിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന മലയാളികളുടെ കലാ, സാംസ്കാരിക സാമൂഹ്യ ഉന്നമനത്തിനായി പുതിയതായി രൂപം കൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഈ വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.

സുരേഷ് നായര്‍ (പ്രസിഡന്റ്), സണ്ണി മറ്റമന (വൈസ് പ്രസിഡന്റ്), ജോമോന്‍ തെക്കെതൊട്ടിയില്‍ (പ്രസിഡന്റ് ഇലക്റ്റ്) തോമസ് ഏബ്രഹാം (സെക്രട്ടറി), ബിജോയ് ജോസഫ് (ജോയിന്റ് സെക്രട്ടറി) മാണി വര്‍ഗീസ്(ട്രഷറര്‍) മാത്യു കുര്യന്‍ (ജോയിന്റ് സെക്രട്ടറി) സൂസി ജോര്‍ജ്, ജിനോ വര്‍ഗീസ്, മിറ്റു മാത്യു, സൈമണ്‍ തൊമ്മന്‍, വിവേക് ഏബ്രഹാം (കമ്മിറ്റി മെംബര്‍മാര്‍) ശ്രേയ സണ്ണി, എമില്‍ ഏബ്രഹാം, ഷെറോഡ് ജോസഫ്, ശ്രീവിദ്യ വിജയന്‍ (യൂത്ത് റെപ്രസന്റേറ്റീവ്സ്) ജോസ്മോന്‍ തത്തംകുളം (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍) സേവ്യര്‍ വിതയത്തില്‍ (അഡ്വൈസറി ബോര്‍ഡ് സെക്രട്ടറി), വിജയന്‍ നായര്‍(ട്രഷറര്‍) ഷാബു വര്‍ഗീസ്, തോമസ് വലിയ വീടന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യു (അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍).

ഭാരവാഹികള്‍ ഏവരും മാര്‍ച്ച് ഒന്നിന് ടാമ്പായിലുളള സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഉദ്ഘാടന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഭാരവാഹിത്വം ഏറ്റെടുത്തു. ചടങ്ങില്‍ പ്രസിഡന്റ് സുരേഷ് നായര്‍ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ എല്ലാവിധ പ്രവര്‍ത്തന പരിപാടികള്‍ക്കം നല്ലവരായ മലയാളികളുടെ കുടുംബസമേതമുളള സഹകരണം അഭ്യര്‍ഥിച്ചു.