യൂറോപ്പില്‍ പ്രായം കൂടിയവരുടെ എണ്ണം ക്രമാതീതം ഉയര്‍ന്ന നിലയില്‍
Thursday, April 10, 2014 8:39 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രായം കൂടിയവരുടെ എണ്ണം ക്രമാതീതം ഉയര്‍ന്ന നിലയില്‍ ആണെന്ന് ലോക സാമ്പത്തിക ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പുതിയ സര്‍വേ വെളിപ്പെടുത്തി. ഇത് യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക തന്തുലിതാവസ്ഥയെ നെഗറ്റീവ് ആയി ബാധിക്കും. പ്രായം കൂടിയവര്‍ വര്‍ധിക്കുന്തോറും പെന്‍ഷന്‍ കൊടുക്കേണ്ടവരുടെ എണ്ണം കൂടുകയും പെന്‍ഷന്‍ അടയ്ക്കുന്നരുടെ എണ്ണവും വിഹിതവും ക്രമാതീതമായി കുറയുന്നു. ഇങ്ങനെ സര്‍ക്കാറുകള്‍ രാജ്യ സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കേണ്ട പണം പെന്‍ഷന്‍ കൊടുക്കാന്‍ വകമാറ്റി ചിലവഴിക്കേണ്ടി വരുന്നു.

ഏറ്റവും കൂടുതല്‍ 65 വയസിന് മുകളിലുള്ളവര്‍ അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ഹോളണ്ട്, ലംക്സംബൂര്‍ഗ് എന്നിവയാണെന്ന് ലോക സാമ്പത്തിക ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പുതിയ സര്‍വേയുടെ ചാര്‍ട്ട് കാണിക്കുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായിട്ടുള്ള താരതമ്യത്തില്‍ ജര്‍മനി, ഇറ്റലി, ബള്‍ഗേറിയ എന്നിവ ഭേദപ്പെട്ട് കാണുന്നു. ഈ ലോക സാമ്പത്തിക ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പുതിയ സര്‍വേയുടെ ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍