ന്യൂയോര്‍ക്ക് സെന്റ് സ്റീഫന്‍ പാരീഷില്‍ മനഃശാസ്ത്ര സെമിനാര്‍ ഏപ്രില്‍ 19ന്
Thursday, April 10, 2014 8:36 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ കത്തോലിക്കാ ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മനഃശാസ്ത്ര സെമിനാര്‍ നടത്തുന്നു. ഏപ്രില്‍ 19ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകുന്നേരം ആറു വരെയാണ് സെമിനാര്‍.

മാനസീക സംഘര്‍ഷങ്ങളെയും വികാര വിക്ഷോപങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിഷാദ രോഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിദഗ്ധ സംഘം നയിക്കുന്ന സെമിനാറില്‍ ചര്‍ച്ച ഉണ്ടായിരിക്കും.

പ്രായഭേദമെന്യെ ആര്‍ക്കും പങ്കെടുക്കാവുന്ന സെമിനാര്‍ ഉപകാരപ്രദമാകുമെന്ന് സംഘാടകര്‍ കരുതുന്നു. സെമിനാറിനുശേഷമാണ് ഈസ്റര്‍ കുര്‍ബാന ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെറിന്‍ കള്ളിക്കല്‍ 516 225 7052, ജോണി തങ്കച്ചന്‍ 718 915 3455, റോം മുതലക്കാട്ടില്‍ 347 241 1357.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ