ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ
Thursday, April 10, 2014 8:33 AM IST
ഓറഞ്ച്ബര്‍ഗ്: ദൈവസൃഷ്ടിയായ മനുഷ്യന്റെ മുമ്പില്‍ തലകുനിച്ച് അവരുടെ പാദങ്ങള്‍ കഴുകുവാന്‍ ദൈവം തിരുമസായതിന്റെ അനുസ്മരണമാണ് കാല്‍ കഴുകല്‍ ശുശ്രൂഷ. പെസഹായോടനുബന്ധിച്ചുള്ള കാല്‍കഴുകല്‍ ശുശ്രൂഷ ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഏപ്രില്‍ 17 ന് വൈകിട്ട് അഞ്ചിന്് സന്ധ്യാമസ്കാരത്തോടു ചേര്‍ന്നു നടക്കും.

കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കണ്ടനാട് ഭദ്രാസത്തിന്റെ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്താ പ്രധാന കാര്‍മികത്വം വഹിക്കും

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലുള്ള എല്ലാ ഇടവകകളില്‍നിന്നുള്ള വൈദീകരും വിശ്വാസികളും ശുശ്രൂഷയില്‍ പങ്കെടുക്കും. ശുശ്രൂഷയിലേക്കു പ്രത്യേകം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ അറിയിച്ചു.

ഏപ്രില്‍ 12 ന് (ശനി) ഫാ. ലാബി ജോര്‍ജ് നയിക്കുന്ന ധ്യാനത്തോടുകൂടി പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം അജിത് വട്ടശേരില്‍, ട്രസ്റി ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി പ്രസാദ് ഫിലിപ്പ് ഈശോ, ജോയിന്റ് സെക്രട്ടറി കെ.ജി ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ക്രമീകരണങ്ങള്‍ നടക്കുന്നു.

റവ. ഡോ. വര്‍ഗീസ് എം. ദാിയേല്‍: 203 508 2690, അജിത് വട്ടശേരില്‍ (845) 8210627.

ട.ഖീവി ഛൃവീേറീഃ ഇവൌൃരവ, 331 ആഹമശറെലഹഹ ഞീമറ, ഛൃമിഴലയൌൃഴ, ചഥ10962.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം