ഷാജി മാത്യു 'മാസ്' പ്രസിഡന്റ്
Thursday, April 10, 2014 8:33 AM IST
ലണ്ടന്‍: മലയാളി അസോസിയേഷശന്‍ സട്ടണ്‍ സറെ (മാസ്) പ്രസിഡന്റായി കോട്ടയം, അതിരമ്പുഴ സ്വദേശി ഷാജി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. സട്ടണ്‍ സെന്റ് ബര്‍ണബാസ് പാരിഷ് ഹാളില്‍ നടന്ന അസോസിയേഷന്‍ അംഗങ്ങളുടെ യോഗത്തില്‍ മുന്‍ പ്രസിഡന്റ് ആന്‍സന്‍ കുത്തൂരിനും കുടുംബാംഗങ്ങള്‍ക്കും യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

അധ്യാപകനായും കേരള കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയായും ഷാജി മാത്യു പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്