അയര്‍ലന്‍ഡ് സെന്റ് മേരീസ് സീറോ മലങ്കര കാത്തോലിക് മിഷന്റെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍
Thursday, April 10, 2014 8:32 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ സെന്റ് മേരീസ് സീറോ മലങ്കര കാത്തോലിക് മിഷന്റെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ ഏബ്രഹാം പതായ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടത്തുന്നു.

ഏപ്രില്‍ 13 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ഓശാനയുടെ ശുശ്രൂഷകള്‍ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.

17 ന് (വ്യാഴം) : രാവിലെ 10ന് പെസഹായുടെ ശുശ്രൂഷകള്‍ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.

18 ന് (വെള്ളി): രാവിലെ 8.30 ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍.

19 ന് (ശനി): ഉച്ചകഴിഞ്ഞ് രണ്ടിന് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും.

അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും ഹാശാ ശുശ്രൂഷകളിലേക്ക് ദൈവനാമത്തില്‍ സ്വാഗതം ചെയ്തു

പള്ളിയുടെ വിലാസം: ഇവൌൃരവ ഛള ഠവല കാാമരൌഹമലേ ഒലമൃ ഛള ങമ്യൃ, ഘശരെമൃില ഇഹീലെ,ഞീംഹമഴവ,ഇഹീിറമഹസശി,ഊയഹശി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.്യൃീാമഹമിസമൃമ.ശല