എംഇ.എസ് വനിതാ വിംഗ് സെമിനാല്‍ ഏപ്രില്‍ 11 ന്
Thursday, April 10, 2014 8:29 AM IST
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്ററിന്റെ വനിതാ വിഭാഗം 'സന്തുലിത ബാല്യം സന്തുഷ്ട തലമുറ' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. രണ്ടാം ഇന്റസ്ട്രിയല്‍ സിറ്റിയിലെ സന്തൂസ് ഹോട്ടലില്‍ ഏപ്രില്‍ 11 ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിനാണ് സെമിനാല്‍.

പ്രമുഖ കൌണ്‍സിലര്‍ ഡോ. പോള്‍ തോമസ് നടത്തുന്ന കൌണ്‍സിലിംഗ് സെമിനാറിലെ പ്രധാന ഇനമായിരിക്കും. എം.ഇ.എസ് വനിതാ വിഭാഗം പ്രസിഡന്റ് റഹ്യാന അബൂബക്കര്‍ സംവിധാനം ചെയ്ത പരിസര സംരക്ഷണം എന്ന ടെലിഫിലിമും സെമിനാറില്‍ സ്ക്രീന്‍ ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈനുലാബ്ദീന്‍ 0501231991, പി.വി അജ്മല്‍ 0506435861, സത്താര്‍ കായംകുളം 0507418594.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍