ബ്രാംപ്ടണില്‍ വിഷു ആഘോഷം ഏപ്രില്‍ 12ന്
Wednesday, April 9, 2014 8:05 AM IST
ബ്രാംപ്ടണ്‍: കാനഡയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഓം (ഛഒങ) ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും വിപുലമായ വിഷുസദ്യയും കലാസന്ധ്യയും സംഘടിപ്പിക്കും.

ഏപ്രില്‍ 12ന് (ശനി) ബ്രാംപ്ടണിലെ വില്യംസ് പാര്‍ക്ക് വേയിലുള്ള ചിംഗ്ളൂസി സ്കൂളില്‍ വൈകുന്നേരം 5.30ന് വിഷുസദ്യയും തുടര്‍ന്ന് കേരളീയ കലാ, സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള വിഷുക്കൈ നീട്ടം ചടങ്ങും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം. ീവാരമ.രമ, വി.പി ദിവാകരന്‍ 647 669 9715, മുരളി പിഷാരത് 905 303 9730.

ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രനിര്‍മാണം ഉടന്‍

കാനഡയിലെ ബ്രാംപ്ടണില്‍ നിര്‍മിക്കുന്ന ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ബ്രാംപ്ടണില്‍ കൂടിയ സംയുക്ത പൊതുയോഗത്തില്‍# നാളിതുവരെയുള്ള സാമ്പത്തിക നിര്‍മാണ പുരോഗതി ചര്‍ച്ച ചെയ്തു.

ഭക്തജനങ്ങളുടെ സഹായസഹകരണങ്ങള്‍ കൂടുതല്‍ ഉദാരമായി ഉണ്ടാകണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഇതിനായി ഗുരുവായൂരപ്പന്‍ സ്വര്‍ണ മെഡല്‍ എല്ലാവരും കരസ്ഥമാക്കാന്‍ അഭ്യര്‍ഥിച്ചു.

ഈ വര്‍ഷത്തെ പൂജാദികര്‍മ്മങ്ങളിലും ഹിന്ദു വിശേഷ ദിവസങ്ങളിലും കൂടുതല്‍ ഭക്തജന സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യപൂജാരി ദിവാകരന്‍ നമ്പൂതിരി അറിയിച്ചു.

ഏപ്രില്‍ 13ന് ശ്രീ അയ്യപ്പന്റെ ജന്മദിനമായ മീനത്തില്‍ ഉത്രം, ഏപ്രില്‍ 14ന് വിഷു എന്നിവയ്ക്ക് പ്രത്യേക പൂജാദികര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ഴ്ൌൃൌമ്യൌൃ.രമ

റിപ്പോര്‍ട്ട്: ഹരികുമാര്‍ മാന്നാര്‍