ഇന്തോ- അമേരിക്കന്‍ ഫെസ്റിവലില്‍ അരിസോണ മലയാളി അസോസിയേഷന്റെ ക്രിയാത്മക സാന്നിധ്യം
Wednesday, April 9, 2014 8:02 AM IST
അരിസോണ: ഇന്തോ- അമേരിക്കന്‍ ഫെസ്റിവല്‍ മാര്‍ച്ച് 29-ന് രാവിലെ 11 ന് ഇന്തോ അമേരിക്കന്‍ സെന്ററില്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക-കലാവിഷ്കാരങ്ങള്‍ നടന്നു. അരിസോണ മലയാളി അസോസിയേഷന്റെ കുട്ടികള്‍ നടത്തിയ കലാവിഷ്കാരങ്ങള്‍ മികവ് പുലര്‍ത്തി.

എല്ലാ സംസ്ഥാനങ്ങളിലേയും രുചികരമായ ഭക്ഷണങ്ങള്‍ ലഭ്യമാകുന്ന ഭക്ഷണശാലകള്‍ ക്രമീകരിച്ചിരുന്നു.

ശ്രീകുമാര്‍ നമ്പ്യാര്‍, മഞ്ജു നായര്‍, കിരണ്‍ കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഭക്ഷണശാലയും അലങ്കാര ക്രമീകരണങ്ങളും എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

ജയന്‍ നായര്‍, ജോസഫ് വടക്കേല്‍, മുരളി നായര്‍, മഞ്ജു നായര്‍, സജിത്ത് തൈവളപ്പില്‍, വിദ്യാ രഘു, ബിനു തങ്കച്ചന്‍, സതീഷ് അമ്പാടി, ലിസി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വൈകുന്നേരം ഏഴോടെ പരിപാടികള്‍ പര്യവസാനിച്ചു. അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം