മെല്‍ബണിലെ ദുഃഖ വെള്ളി തിരുകര്‍മങ്ങള്‍ 'മലയാറ്റൂര്‍ മല'യില്‍
Wednesday, April 9, 2014 8:02 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ദുഃഖ വെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍, മെല്‍ബണിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ബക്കസ്മാഷ് ഔര്‍ ലേഡി ഓഫ് ട പി മരിയന്‍ കേന്ദ്രത്തില്‍ ആചരിക്കും.

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മെല്‍ബണില്‍ നിന്നും 50 കിലോ മീറ്റര്‍ അകലെയുള്ള ബക്കസ്മാഷിലെ മലയുടെ മുകളിലായാണ് പ്രസ്തുത ദേവാലയം സ്ഥിതി ചെയ്യുന്നത്.

മലയാറ്റൂര്‍ മലയെ ഓര്‍മിപ്പിക്കും വിധം കുരിശിന്റെ വഴിയിലെ പതിനാലു സ്ഥലങ്ങളിലും മനോഹരങ്ങളായ രൂപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മലമുകളിലെ ദേവാലയത്തിലെ ദുഃഖ വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം മലയുടെ അടിവാരത്തു നിന്നു കുരിശിന്റെ വഴി ആരംഭിക്കും. മല മുകളില്‍ കുരിശിന്റെ വഴി സമാപിച്ചതിനുശേഷം ജനങ്ങള്‍ ഈശോയുടെ ക്രൂശിത രൂപം ചുംബിക്കും.

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷമുള്ള കഞ്ഞി വിതരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഈ വര്‍ഷം നടത്തി വരുന്നത്. ദുഃഖവെള്ളിയാഴ്ച 10 ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മെല്‍ബണിലെയും സമീപ പ്രദേശങ്ങളായ ബല്ലറാത്ത്, ബെന്‍ഡിഗോ, ഹോര്‍ഷം എന്നീ സ്ഥലങ്ങളിലെയും അയ്യായിരത്തോളം വരുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങളിള്‍പ്പെട്ട വിശ്വാസികള്‍ പങ്കെടുക്കും.

മെല്‍ബണിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍:

ഓശാന ഞായര്‍ (13/04/2014): ക്രൈയ്ഗിബേണ്‍ ചര്‍ച്ച്: വൈകുന്നേരം 4.30ന് സെന്റ് ജോണ്‍സ് റിജിയണല്‍ കോളജ് ഡാന്‍ഡിനോംഗ് നോര്‍ത്ത്: രാവിലെ 9.30

ഫ്രാങ്്സ്റണ്‍ ചര്‍ച്ച്: വൈകുന്നേരം 3.45

ആര്‍ഡീര്‍ ചര്‍ച്ച്: വൈകുന്നേരം 4.30

ഹോപ്പേഴ്സ് ക്രോസിംഗ് ചര്‍ച്ച്: വൈകുന്നേരം 6.30

വാന്റ്രീന ചര്‍ച്ച്: വൈകുന്നേരം 5.00

പെസഹാ വ്യാഴം(17/04/2014):

ഗൂഡ് സമരിറ്റന്‍ ചര്‍ച്ച് റോക്സ്ബര്‍ഗ് പാര്‍ക്ക്: വൈകുന്നേരം 7.00

ബോക്സ്ഹില്‍ ചര്‍ച്ച്: വൈകുന്നേരം 7.30

ആര്‍ഡീര്‍ ചര്‍ച്ച്: വൈകുന്നേരം 9.00

ദുഃഖവെള്ളി(18/04/2014)

ബക്കസ്മാഷ് ചര്‍ച്ച്: രാവിലെ 10.00

ദുഃഖ ശനി(19/04/2014)

മിക്കലം ചാപ്പല്‍: രാവിലെ 9.15

ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍(19/04/2014)

ഗൂഡ് സമരിറ്റന്‍ ചര്‍ച്ച് റോക്സ്ബര്‍ഗ് പാര്‍ക്ക്: രാത്രി 9.30

സെന്റ് ജോണ്‍സ് റിജിയണല്‍ കോളേജ് ഡാന്‍ഡിനോംഗ് നോര്‍ത്ത്: രാത്രി 9.30

ബോക്സ്ഹില്‍ ചര്‍ച്ച്: രാത്രി 7.00

ഫ്രാങ്സ്റണ്‍ ചര്‍ച്ച്: രാത്രി 10.00

ആര്‍ഡീര്‍ ചര്‍ച്ച്: രാത്രി 7.00

വിശദ വിവരങ്ങള്‍ക്ക്: ഫാ.പീറ്റര്‍ കാവുംപുറം :03 9745 2299

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍