ജര്‍മനിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നാല്‍പ്പതാം വെള്ളി ആചരണം ഏപ്രില്‍ 11 ന്
Wednesday, April 9, 2014 8:01 AM IST
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ ഇന്ത്യന്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു.

ഏപ്രില്‍ 11 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയും തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെയും പീഡനങ്ങളുടെയും സ്മരണയില്‍ വിശ്വാസത്തിന്റെ നിറതിരി കൊളുത്തുന്ന കഷ്ടാനുഭ ആഴ്ചയുടെ തുടക്കത്തിലേയ്ക്കു പാതയൊരുക്കുന്ന നാല്‍പ്പതാം വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങളിലേയ്ക്ക് ബെര്‍ഗിഷസ്ലാന്റ് കുടുംബകൂട്ടായ്മ ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരണ്ടങ്ങള്‍ക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ 0221 629868/01789353004, മേഴ്സി തടത്തില്‍ (പ്രസിഡന്റ്) 02336 81884, മേരിമ്മ അത്തിമൂട്ടില്‍ (സെക്രട്ടറി) 02336 4748562.

അററൃല: ങമൃശലിറീാ, ഋഹയലൃളലഹറലൃ ടൃ.12,42533 ഢലഹയലൃചേല്ശഴല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍