ജര്‍മനിയില്‍ രണ്ടു സ്ഥലങ്ങളില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
Wednesday, April 9, 2014 8:00 AM IST
കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകകള്‍ ഈവര്‍ഷം വലിയനോമ്പാചരണം പൂര്‍വാധികം ഭംഗിയായി നടത്തുന്നതിന് ഇടവക കമ്മിറ്റി തീരുമാനിച്ചു.

ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പുവരെയുള്ള ആരാധനകള്‍ (2014 ഏപ്രില്‍ 13 മുതല്‍ 19 വരെ) കൊളോണ്‍-ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തിലും ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയിലും ബിലെഫെല്‍ഡ് ഇടവകയുടെ ആഭിമുഖ്യത്തില്‍ (2014 ഏപ്രില്‍ 13 മുതല്‍ 20 വരെ ) ബഥേലിലെ അസാഫ്യം ഹൌസിലും ഭക്തിപൂര്‍വം നടത്തുന്നു.

ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും ഇടവക വികാരി റവ.ഫാ. ലൈജു മാത്യു, മൂന്‍ ഇടവക വികാരി റവ.ഫാ ഏബ്രഹാം മണിയാറ്റുകുടിയില്‍.എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ലൈജു മാത്യു (വികാരി) 016374844121

ജോണ്‍ കൊച്ചുകണ്ടത്തില്‍ (കൊളോണ്‍-ബോണ്‍ സെക്രട്ടറി) 02205 82915

മാത്യു മാത്യു(ബിലെഫെല്‍ഡ് ഇടവ സെക്രട്ടറി) 02382 1258

കൊളോണ്‍-ബോണ്‍ ഇടവകയുടെ വലിയ നോമ്പ് ദിവസങ്ങളിലെ പ്രധാന പ്രോഗ്രാമിന്റെ തീയതിയും സമയവും:

ഏപ്രില്‍ 13 ന് (ഞായര്‍) രാവിലെ 10 മുതല്‍ കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ ഓശാന പെരുന്നാളും, 17 ന് (വ്യാഴം) വൈകിട്ട് നാലു മുതല്‍ പെസാഹ ശുശുഷകളും, 18 ന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശുഷകളും, 19 ന് (ശനി) രാത്രി എട്ടു മുതല്‍ ഈസ്റര്‍ ശുശ്രൂഷകളും ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയിലും നടത്തുവാനാണ് ഇടവക തീരുമാനിച്ചിരിക്കുന്നത്.

ബിലെഫെല്‍ഡ് ഇടവകയുടെ ഹാശാഴ്ച ശുശ്രൂഷകള്‍ തീയതിയും സമയവും

ഏപ്രില്‍ 13 ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഓശാന പെരുന്നാളും, 17 ന് (വ്യാഴം) വൈകിട്ട് നാലു മുതല്‍ പെസാഹ ശുശ്രൂഷകളും, 18 ന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയുടെ ശ്രുശുഷകളും, 19 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ വിശുദ്ധ കുര്‍ബാനയും 20 ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഉയിര്‍പ്പു ശുശ്രൂഷകളും തുടര്‍ന്ന് വി:കുര്‍ബാനയും നടത്തുവാനാണ് ഇടവക തീരുമാനിച്ചിരിക്കുന്നത്.

എല്ലാ വിശ്വാസികളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് കമ്മറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍