പാരമ്പര്യേതര ഊര്‍ജ വിപ്ളവത്തിന് ജര്‍മന്‍ ക്യാബിനറ്റിന്റെ പച്ചക്കൊടി
Wednesday, April 9, 2014 7:59 AM IST
ബര്‍ലിന്‍: 2050 ആകുന്നതോടെ ജര്‍മനിയുടെ ഊര്‍ജ ആവശ്യങ്ങളുടെ എണ്‍പതു ശതമാനവും പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി.

പദ്ധതി പൂര്‍ണമാകുന്നതോടെ ഘട്ടംഘട്ടമായി സബ്സിഡികള്‍ ഇല്ലാതാക്കുകയും വൈദ്യുതി ബില്ലുകള്‍ വര്‍ധിക്കുകയും ചെയ്യും. വ്യാവസായിക മേഖലയുടെ താത്പര്യം സംരക്ഷിക്കുകയും തൊഴിലവസരങ്ങള്‍ കുറയാതെ നോക്കുകയും ചെയ്യുക എന്നതാണ് ഈ നയത്തിന്റെ മറ്റൊരു പ്രധാന വെല്ലുവിളി.

ക്യാബിനറ്റ് അംഗീകരിച്ച നിയമ നിര്‍ദേശത്തിന് ഇനി പാര്‍ലമെന്റ് അംഗീകാരം നല്‍കേണ്ടതുണ്ട്. വൈദ്യുതി നിരക്ക് അനിയന്ത്രിതമായി വര്‍ധിക്കില്ലെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

കാറ്റ്, സൂര്യ പ്രകാശം എന്നിവയെ പ്രധാന ഊര്‍ജ സ്രോതസുകളായി കാണുന്നതാണ് പരിഷ്കാര നിര്‍ദേശങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍