ഏബ്രഹാം മാര്‍ യൂലിയോസ് സ്കോട്ട്ലാന്‍ഡില്‍
Wednesday, April 9, 2014 5:52 AM IST
ഗ്ളാസ്ഗോ: മലങ്കര കത്തോലിക്ക മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപോലീത്ത പീഡാനുഭവവാര ശുശ്രൂഷകള്‍ക്കായി ബ്രിട്ടനിലെത്തുന്നതിന്റെ ഭാഗമായി അബര്‍ഡീനില്‍ ഏപ്രില്‍ 12 ന് (ശനി) രാവിലെ 10ന് നടക്കുന്ന ഓശാനപ്പെരുന്നാള്‍ ശുശ്രൂഷകളിലും ദിവ്യബലിയും കാര്‍മികത്വം വഹിക്കും.

സ്കോട്ട്ലാന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് മലങ്കര കാത്തലിക് മിഷന്റെ കീഴിലുള്ള എല്ലാ യൂണിറ്റുകളും ചേര്‍ന്ന് അബര്‍ഡീനില്‍ പിതാവിന് സ്വീകരണം നല്‍കും. സീറോ മലങ്കര യുകെ ചാപ്ളെയിന്‍ റവ. ഫാ. ഡാനിയല്‍ കുളങ്ങര ശുശ്രൂഷകളില്‍ സഹകാര്‍മികനായിരിക്കും. അനുമോദന സമ്മേളനം, സ്നേഹവിരുന്ന് എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കും.

ക്രിസ്തുവിന്റെ വിനയാന്വതിമായ കഴുതകുട്ടിയെ വാഹനമാക്കിയുള്ള രാജകീയ പ്രവേശത്തിന്റെ ഓര്‍മ ആചരിക്കുന്ന ഓശാനപെരുന്നാള്‍ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി അബര്‍ഡീന്‍ യൂണിറ്റിന്റെ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ട.ജലലൃേ ഇമവീേഹശര ഇവൌൃരവ, 5, ഇവമുുലഹ ഇീൌൃ, ഖൌശെേരല ടൃലല, അയലൃറലലി അആ11 5ഒത.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി കറുകയില്‍ 07540102353.

റിപ്പോര്‍ട്ട്: ഷാജി കൊറ്റനാട്