ഫിലാഡല്‍ഫിയ: ജോര്‍ജ് വാഷിംഗ്ടന്‍ സ്കൂളില്‍ മേയ് മൂന്നിന് (ശനി) അരങ്ങേറുന്ന ഉല്ലാസ തിരമാല മെഗാ ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വളരെ കുറഞ്ഞ നിരക്കില്‍ പരിപാടി ആസ്വദിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. എല്ലാ പ്രമുഖ മലയാളി കടകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
സിനിമ താരങ്ങളായ വിനീത് ശ്രീനിവാസന്, റഹ്മാന്, ശ്വേത മേനോന്, മണിക്കുട്ടന്, രചന, വിഷ്ണുപ്രിയ, കവിത എന്നിവര്‍ നയിക്കുന്ന മെഗാ ഷോയില്‍ പിന്നണി ഗായിക സയനോര, സച്ചിന് വാര്യര്‍, സംഗീത സംവിധായകന് ഷാന്‍ റഹ്മാന് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, കലഭാവാന് ജോബി, ബിജു, രാഗേഷ്, ശിവദാസ് എന്നിവര്‍ നയിക്കുന്ന ടീം റോമന്‍സ് അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി എന്നിവ ഉണ്ടായിരിക്കും.
ആര് ആന്‍ഡ് ടീ യുടെ ബാനറില്‍ ജി.എസ് വിജയന് സംവിധാനം നിര്‍വഹിക്കുന്ന പരിപാടിക്ക് ഹെബ്രോണ്‍ പ്രോപ്പര്‍ട്ടീസ്, ബോം ടിവി എന്നിവരാണ് മുഖ്യ സ്പോണ്‍സര്‍മാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബിന് 215 206 0218, അരുണ്‍ 2672412257, ജെയിംസ് 2155005728, സാബു 2672583220, സരിന് 2158211364, സുമോദ് 267 322 8527, സോബി 2678881373, തോമസ് 2675707465.
റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാല