ടൊയോട്ടാ 6.4 മില്യന്‍ കാറുകള്‍ തിരിച്ചു വിളിക്കുന്നു
Wednesday, April 9, 2014 5:49 AM IST
ബര്‍ലിന്‍: ലോകത്തിലെ മുന്തിയ കാര്‍ നിര്‍മാതാക്കളായ ടൊയോട്ടാ ആഗോളതലത്തില്‍ 6.4 മില്യന്‍ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ടൊയോട്ടായുടെ കാമ്രി എന്നു നാമകരണം ചെയ്തിരിക്കുന്ന മോഡലുകാളാണ് സ്റിയറിംഗ് വീലിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ബാഗ് സിസ്റത്തിന്റെ തകരാറു കാരണം തിരിച്ചുവിളിക്കുന്നത്. ഇതുകൂടാതെ മറ്റു ചില അഞ്ചു സാങ്കേതിക തകരാറുകളും ഉണ്ടാവുന്നതുകൊണ്ടാണ് ആഗോളതലത്തില്‍ തന്നെ ടൊയോട്ടാ കറുകളുടെ കാമ്രി സീരീസിലെ കാറുകളുടെ തിരിച്ചു വിളിക്കല്‍ നടപടി.

ജര്‍മനിയില്‍ ടൊയോട്ടാ കാമ്രി സീരീസിലെ ഒരു ലക്ഷത്തിലധികം കാറുകള്‍ തിരിച്ചുവിളിച്ചതായി വക്താവ് അറിയിച്ചു. ബ്രിട്ടനില്‍ ഏതാണ്ട് അന്‍പതിനായിരത്തോളമാണ് മടക്കി വിളിച്ചത്.

കഴിഞ്ഞ കാലങ്ങളിലായി 27 വിവിധ മോഡലുകള്‍ കമ്പനി തിരിച്ചു വിളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 1.9 മില്യന്‍ പ്രിയുസ് ഹൈബ്രൈഡ് കാറുകളാണ് കമ്പനി തിരിച്ചു വിളിച്ചത്. കാറിനുള്ളിലെ സോഫ്റ്റ്വെയര്‍ പ്രോഗ്രാമിന്റെ തകറാറു മൂലമായിരുന്നു ഇത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍