വിയന്നയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഹാശ ആഴ്ച ശുശ്രൂഷകള്‍
Wednesday, April 9, 2014 5:44 AM IST
വിയന്ന: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ കഷ്ടാനുഭവ ആഴ്ച ആചരണം ഏപ്രില്‍ 13ന് (ഞായര്‍) രാവിലെ ഒമ്പതിന് ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകളോടെ ആരംഭിക്കും. വിയന്നയിലെ രണ്ടാമത്തെ ജില്ലയിലുള്ള അലിയെര്‍ത്തന്‍സ്ട്രാസെ 2ലുള്ള ചാപ്പലിലായിരിക്കും തിരുകര്‍മ്മങ്ങള്‍.

ഏപ്രില്‍ 14നും 15നും സന്ധ്യാനമസ്കാര ശുശ്രുഷ ഏഴിന് നടക്കും.

16ന് (ബുധന്‍) വൈകിട്ട് 6.30ന് പെസഹ ശുശ്രൂഷകള്‍ ആരംഭിക്കും.

17ന് (വ്യാഴം) ഏഴിന് സായാഹ്ന പ്രാര്‍ഥനാശുശ്രൂഷ ഉണ്ടായിരിക്കും.

18ന് രാവിലെ 8.15ന് ദുഃഖവെള്ളിയാഴ്ചത്തെ കര്‍മ്മങ്ങള്‍ ആരംഭിക്കും.

19ന് (ശനി) രാവിലെ 10ന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും.

20 (ഞായര്‍) ആഘോഷമായ ഈസ്റര്‍ ശുശ്രൂഷകള്‍ ചാപ്പലില്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും വികാരി ഫാ. വില്‍സണ്‍ ഏബ്രാഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

വിശദ വിവരങ്ങള്‍ക്ക്: ളൃംശഹീിുമ@ഴാമശഹ.രീാ, ുവ:069918245177.

റിപ്പോര്‍ട്ട്: ജോബി ആന്റണി