കുര്യന്‍ വര്‍ഗീസ് ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
Wednesday, April 9, 2014 4:59 AM IST
കണക്ടിക്കട്ട്: കഴിഞ്ഞ നാല് ദശകങ്ങളായി കണക്ടിക്കട്ടില്‍ കര്‍മ്മരംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കുര്യന്‍ വര്‍ഗീസ് ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കേരളാ അസോസിയേഷന്‍ കണക്ടിക്കട്ടിന്റെ സ്ഥാപകരില്‍ ഒരാളും, തുടക്കം മുതല്‍ ഇതിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കുര്യന്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഫോമാ ന്യൂഇംഗ്ളണ്ട് റീജിയന്റെ വൈസ് പ്രസിഡന്റായും, നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗം, ബൈലോ/ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയുടെ ചെര്‍മാന്‍ എന്നീ പദവികളില്‍ സേവനം അനുഷ്ഠിക്കുന്നു. കോഴഞ്ചേരി സംഗമത്തിന്റെ മുന്‍ പ്രസിഡന്റും, ഇപ്പോള്‍ കമ്മിറ്റി അംഗവുമാണ്.

വി.എസ്.ഐ.ഇ (വോളണ്ടിയേഴ്സ് ഇന്‍ സര്‍വീസ് ഫോര്‍ ദി എഡ്യൂക്കേഷന്‍ ഓഫ് ഇന്ത്യ) എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനും, മറ്റ് പല സംഘടനകളുടേയും നേതാവ് എന്നീ നിലകളില്‍ തിളങ്ങിയ കുര്യന്‍ വര്‍ഗീസ് കോഴഞ്ചേരി പാലത്തുംതലക്കല്‍ പരേതനായി ബായിയയുടെ മകനാണ്. അമേരിക്കന്‍ റെഡ്ക്രോസിന്റെ ദീര്‍ഘകാല സേവനത്തിനുള്ള പ്രശംസ നേടിയിട്ടുണ്ട്. കണക്ടിക്കട്ടിലെ വെസ്റ് ഹാര്‍ട്ട്ഫോര്‍ഡില്‍ കുടുംബ സമേതം താമസിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം