പത്മശ്രീ യേശുദാസ്, ശ്വേതാ മോഹന്‍, വിജയ് യേശുദാസ്, രമ്യാ നമ്പീശന്‍ ടീം ഡാളസില്‍
Wednesday, April 9, 2014 4:59 AM IST
ഡാളസ്: മലയാള സംഗീത സാമ്രാട്ടായ ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ കെ.ജെ യേശുദാസും മകന്‍ വിജയ് യേശുദാസും ശ്വേതാ മോഹനനും മലയാള സിമിമാ വേദിയിലെ യുവജനങ്ങളുടെ പ്രിയങ്കരതാരവുമായ രമ്യാ നമ്പീശനുമടങ്ങുന്ന വമ്പന്‍ സംഗീതക്കച്ചേരി ഈ വരുന്ന 24ന് വൈകിട്ട് ആറിന് ഡാളസിലെ പ്രസിദ്ധമായ ഫെയര്‍ പാര്‍ക്കിലുള്ള മ്യൂസിക് ഹാളില്‍ അരങ്ങേറും.

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ ഗാര്‍ലന്റില്‍ സ്ഥിതിചെയ്യുന്ന ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പുതുക്കിപ്പണിയുമായി ബന്ധപ്പെട്ടു നടക്കുന്ന ധനശേഖരണാര്‍ത്ഥമാണ് ഈ മെഗാ ഷോ ഒരുക്കുന്നത്.

ഇപ്പോഴത്തെ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വര്‍ഷങ്ങളോളം പഴക്കം ചെന്നതും, വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഈസ്റര്‍ , ഓശാന, ദുഃഖവെള്ളിയാഴ്ച മുതലായ പ്രധാന പെരുന്നാളുകളിലും മറ്റും ഭക്തിയോടെ എത്തുന്ന വിശ്വാസികള്‍ക്ക് ദേവാലയത്തിനുള്ളില്‍ തന്നെ ആരാധനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മെഗാഷോയുടെ വിജയത്തിനായി റവ.ഫാ. തോമസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അലക്സ് അലെക്സാണ്െടര്‍ കണ്‍വീനറായും, ഏലിയാസ്കുട്ടി പത്രോസ് സെക്രട്ടറിയായും, ജിം ഏബ്രഹാം ട്രഷററായും 30 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

'യെസ്റര്‍ഡേ ആന്‍ഡ് ടുഡേ' എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത സാഹാഹ്നം ഡാളസ്സിലെ സംഗീതാസ്വാദകര്‍ക്ക് മറക്കുവാന്‍ കഴിയാത്ത അനുഭവമായിരിക്കും. മൂവായിരത്തി അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കുവാന്‍ കഴിയുന്ന മനോഹരമായ ഓഡിറ്റോറിയത്തില്‍ അലയടിക്കുന്ന മലയാള ഗാനങ്ങള്‍ കേള്‍ക്കുവാന്‍ സംഗീതാസ്വാദകര്‍ കാതോര്‍ത്തിരിക്കുകയാണ്. ംംം.്യലൌറമ2014.രീാ ല്‍ ടിക്കറ്റുകള്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ്കുട്ടി പത്രോസ്: 241 738 5236, അലക്സ് അലക്സാണ്ടര്‍: 214 2899192.

റിപ്പോര്‍ട്ട്: പി.സി മാത്യു