പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഗോദായില്‍ ഒഐസിസിയുടെ സ്ക്വാഡുകള്‍ സജീവം
Tuesday, April 8, 2014 7:14 AM IST
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ ഒഐസിസി ഓസ്ട്രേലിയയുടെ വാഹന പ്രചാരണ ജാഥയും സ്ക്വാഡുകളും കേരളത്തില്‍ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ സജീവമായി. വിദേശ രാജ്യങ്ങളിലെ മിക്ക പ്രവാസി സംഘടനകളും നാട്ടില്‍ പ്രചാരണത്തിന് എത്തുകയും അവരുടെ നേതാക്കള്‍ മുഴുവന്‍ സമയ വാഹകരാക്കുകയും ചെ#്തു എന്നത് ശ്രദ്ധേയമാണ്.

വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകളായ ഒഐസിസി, കെഎംസിസി, കേളീ, കല, നവോദയ തുടങ്ങി ഇടത് വലത് കക്ഷികളും സജീവമായി രംഗത്തുണ്ട്.

ഒഐസിസി ഓസ്ട്രേലിയയും ഒഐസിസി സൌദിയും ചേര്‍ന്നു നടത്തിയ വാഹന പ്രചാരണ ജാഥ തൃശൂരില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ജാഥാ ക്യാപ്റ്റന്മാരായ ഒഐസിസി ഓസ്ട്രേലിയ ജനറല്‍ സെക്രട്ടറി ജോജോ തൃശൂരിനും രാജീവ് പുഴങ്കരയ്ക്കും പതാക കൈമാറി നിര്‍വഹിച്ചു. ജാഥകള്‍ തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. വിവിധ പ്രദേശങ്ങളില്‍ വിജയരാഘവന്‍ പാലക്കാട്, സി.എം കുഞ്ഞി കുമ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസ് എം. ജോര്‍ജ് ഇടുക്കിയിലും എറണാകുളത്തും ചാലക്കുടിയിലും കോട്ടയത്തും പര്യടനം നടത്തി. ജോര്‍ജ് തോമസ് പത്തനംതിട്ട, അടൂര്‍, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളോടൊപ്പം പര്യടനത്തില്‍ പങ്കാളിയായി. ഒഐസിസി നേതാക്കളായ അഡ്വ. സി. അജിത്, ഷിബു തോമസ് എന്നിവര്‍ ചാലക്കുടി, കൊല്ലം, ആറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ മീറ്റുംഗുകളില്‍ പങ്കെടുത്തു.