പ്രവാസി ദേശീയ കോണ്‍ഗ്രസ് -ഐ സംവാദം സംഘടിപ്പിച്ചു
Tuesday, April 8, 2014 7:11 AM IST
കുവൈറ്റ്: കുവൈറ്റിലെ ഒഐസിസി കോഓര്‍ഡിനേഷന്റെ അംഗ സംഘടനയായ പ്രവാസി ദേശീയ കോണ്‍ഗ്രസ് -ഐയുടെ ആഭിമുഖ്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.

അബാസിയായിലെ ഹൈ ഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മീറ്റിംഗില്‍ കുവൈറ്റിലെ മുതിര്‍ന്ന യുഡിഎഫ് സഹയാത്രികരായ മലയില്‍ മൂസക്കോയ സംവാദ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിഡിസിസി-ഐ പ്രസഡിന്റ് ജേക്കബ് ചണ്ണപ്പേട്ട അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് പണിക്കര്‍ വിഷയാവതരണം നടത്തി.

ജോയി കരവാളൂര്‍, അഡ്വ. തോമസ് വിനയത്തില്‍, സാം പൈനുംമൂട്, സത്താര്‍ കുന്നില്‍, സഹീര്‍ പി. ഹാരിസ്, അന്‍വര്‍ സയിദ്, ജോര്‍ജ് കാഞ്ഞാമല, തങ്കച്ചന്‍ കൈപ്പട്ടൂര്‍, ജോയി മുണ്ടക്കാടന്‍, ബെന്നി പെരിക്കലേത്ത്, സെബാസ്റ്യന്‍ പുരയിടത്തില്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്ത് നിലപാടുകള്‍ വ്യക്തമാക്കി.

കൊളംബോ ഇന്റര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ചില്‍ഡ്രന്‍സ് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ പ്രവാസി ദേശീയ കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജോഷി പി. കുര്യാക്കോസിനെ ട്രേഡക്സ് എംഡി സ്വരൂപ് രാജന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.