കെകെസിഎ പിക്നിക് സംഘടിപ്പിച്ചു
Tuesday, April 8, 2014 7:10 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ്് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെകെസിഎ) റിഗായ് പാര്‍ക്കില്‍ പിക്നിക് സംഘടിപ്പിച്ചു. ആയിരത്തോളം അംഗങ്ങള്‍ പങ്കെടുത്തു. ഫാ. ജോണ്‍ പടിപുരയ്ക്കല്‍ കെകെസിഎ എന്ന് ആലേഖനം ചെയ്ത ബലൂണുകള്‍ പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ്മാര്‍ട്ട് കുവൈറ്റ് ഹെഡ് ടി.എ രമേശ് കെകെസിഎ മിഷന്‍ 2014 ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കെകെസിഎ പ്രസിഡന്റ് ടോമി പ്രാലടിയില്‍ അധ്യക്ഷത വഹിച്ചു. കെകെസിഎ ജനറല്‍ സെക്രട്ടറി ഷിന്‍സന്‍ ഓലികുന്നേല്‍ സ്വാഗതവും ട്രഷറര്‍ റെനി ഏബ്രഹാം നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദപരിപാടികളും കായിക പരിപാടികളും അരങ്ങേറി.

റെനോ തെക്കേടത്ത് ആന്‍ഡ് ഫാമിലി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പുരുഷന്മാരുടെ ആവേശകരമായ വടംവലി മത്സരത്തില്‍ അബാസിയ സെന്റ് മേരീസ് ഒന്നാം സ്ഥാനവും കല്ലാര്‍കനയില്‍ ഏപ്പ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി രണ്ടാം സ്ഥാനത്ത് എത്തിയ അബാസിയ സെന്റ് സ്റീഫന് കൂടാരയോഗവും കരസ്ഥമാക്കി. സി.സി ചുമ്മാര്‍ ചമ്പക്കര മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വനിതകളുടെ വടം വലി മത്സരത്തില്‍ സാല്‍മിയ ഒന്നാമതും, എടത്തില്‍ ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി രണ്ടാം സ്ഥാനത്ത് എത്തിയ സെന്റ് മേരീസ് അബാസിയും കരസ്ഥമാക്കി. അബാസിയ ഏഷ്യന്‍ ടൈപ്പിംഗ് സെന്റര്‍ പ്രോത്സാഹന സമ്മാനം നല്‍കി. നാട്ടില്‍ നിന്നും സന്ദര്‍ശന വീസയില്‍ എത്തിയ മാതാപിതാക്കളെ ചടങ്ങില്‍ ആദരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെകെസിഎ കമ്മിറ്റി അംഗങ്ങള്‍ പരിപടികള്‍ നിയന്ത്രിച്ചു.