സമസ്ത ഉംറ സംഘത്തിന്ന് യാത്രയയപ്പ് നല്‍കി
Tuesday, April 8, 2014 7:07 AM IST
മനാമ: സമസ്ത ബഹ്റൈന്‍ ഏപ്രില്‍ ഒമ്പതിന് പോകൂന്ന ഉംറ സംഘത്തിന് മനാമ സമസ്ത മദ്രസ ഹാളില്‍ ഉംറ കണ്‍വീനര്‍. വി.കെ. കുഞ്ഞഹമദ് ഹാജിയുടെ അധ്യക്ഷതയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കളത്തില്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. ആശംസ നേര്‍ന്ന് മുഹമ്മദലി വളാഞ്ചേരി എസ്കെഎസ്എസ്എഫ് സെക്രട്ടറി ടി. അബ്ദുള്‍ മജീദ്, ഗുദൈബിയ ഏരിയ സെക്രട്ടറി സനാഫ് എന്നിവര്‍ പ്രസംഗിച്ചു. ഉംറ വിശദീകരിക്കൂന്ന വീഡിയോ പ്രദര്‍ശനത്തിന്ന് ഉമറുല്‍ ഫാറൂഖ് ഹുദവി നേതൃത്വം കൊടുത്തു. അമീര്‍ മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ മറൂപടി പ്രസംഗവും നടത്തി ചടങ്ങിന് സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.