'ഫീനിക്സ് പക്ഷി'യായി ലണ്ടന്‍ മാരത്തണില്‍ റോജിമോന്‍
Tuesday, April 8, 2014 7:06 AM IST
കേംബ്രിഡ്ജ്: തലച്ചോറില്‍ ട്യുമര്‍ ബാധിച്ച് മരണവുമായി മല്ലിട്ട ശേഷം ഭാഗികമായി ജീവിതത്തിലേക്ക് മടങ്ങിവന്ന റോജിമോന്‍ ലോകത്തെ ഏറ്റവും വലിയ മാരത്തണില്‍ ഓടാനെത്തുന്നത് അതിശയകരമായ ജീവിത സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ്. തലച്ചോറിനെ ബാധിച്ച ഗുരുതരമായ ട്യൂമര്‍ നീക്കാന്‍ എട്ടുമണിക്കൂര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും തുടര്‍ന്ന് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപെടുകയും ചെയ്ത റോജിമോന്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും ഈശ്വര വിശ്വാസം കൊണ്ടും നേടിയെടുത്തത് നന്മ ചൊരിയുന്നൊരു ജീവിതമാണ്.

യുകെയിലെത്തുന്ന ഏതൊരു മലയാളിയേയും പോലെ ഒത്തിരി പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയും കൂടിയാണ് സൂര്യനസ്തമിക്കാത്ത രാജ്യത്ത് കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ സ്വദേശിയായ റോജിയും എത്തിയത്. സന്തോഷ ജീവിതം നയിക്കുന്നതിനിടയിലാണ് 2005ല്‍ ഇടിത്തീ പോലെ തനിക്ക് തലച്ചോറില്‍ ട്യൂമറാണെന്ന വിവരം റോജി അറിയുന്നത്. വിവരം അറിഞ്ഞപാടെ തന്നെ റോജിയുടെ കുടുംബം സങ്കടത്തിന്റെയും നിരാശയുടെയും നടുക്കടലിലുമായി. എന്നാലും കണ്ണീരും സങ്കടവും പങ്കുവച്ച് കാലം കഴിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും തനിക്ക് പിടിപെട്ട വ്യാധിയെ മറികടക്കുമെന്ന് റോജി ഉറപ്പിച്ചു.

ചികിത്സ തേടി ആശുപത്രിയിലെത്തിയ റോജിയുടെ മുന്നില്‍ ഡോക്ടര്‍മാര്‍ രക്ഷിക്കാനുള്ള ഉപാധിയായി വച്ചത് സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയാണ്. എട്ടുമണിക്കൂര്‍ ദൈര്‍ഘ്യമുളളതായിരുന്നു ആ ശസ്ത്രക്രിയ. ശസ്ത്രക്രിയയിലൂടെ ട്യുമര്‍ പൂര്‍ണമായും ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയം കണ്െടങ്കിലും അതിന്റെ ഫലമായി റോജിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ നേര്‍വിന് ക്ഷതമേറ്റു. ഇതു വഴി രണ്ടു കണ്ണുകളുടെയും കാഴ്ചയും റോജിക്ക് നഷ്ടപെട്ടു. ഒരു വിപത്തില്‍ നിന്നും രക്ഷപെട്ട റോജിക്ക് അന്ധതയാണ് വിധി കരുതി വച്ചത്. അതിനാല്‍ റോജി വീണ്ടും ചികിത്സയ്ക്ക് വിധേയനാകേണ്ടിവന്നു. തുടര്‍ന്ന് ചികിത്സയുടെ ഫലമായി വലത്തെ കണ്ണിന് നേര്‍ത്ത കാഴ്ച ലഭിച്ചു. ഒരു ഇഞ്ച് വലിപ്പത്തിലുള്ള അക്ഷരങ്ങള്‍ മാത്രമാണ് റോജിക്ക് വായിക്കാന്‍ സാധിക്കുക. പരമാവധി ആറ് ഇഞ്ച് ദൂരം വരെയേ കാണാനുമാകൂ.

മരണത്തിന്റ താഴ്വരകളിലൂടെ നടന്ന് പോയ റോജി യുകെയില്‍ അല്ലായിരുന്നുവെങ്കില്‍ നാല് ചുവരുകള്‍ക്കിടയില്‍ ആരുമറിയാതെ ജീവിതം നയിക്കേണ്ടി വരുമായിരുന്നു.

വിധിയോട് വീറോടെ പൊരാടുമ്പോഴും റോജി തളര്‍ന്നില്ല. കേരളത്തിലായിരിക്കുമ്പോള്‍ മികച്ച കായികതാരമായിരുന്ന റോജി കണ്ണുകളുട കാഴ്ച നഷ്ടമായതൊടെ തളര്‍ന്നുപോകേണ്ടതായിരുന്നു. ഇതിനിടയിലാണ് റോജി ടെന്നീസ് കളിക്കാരനായ ജോസഫ് ടര്‍ക്കറെ പരിചയപ്പെട്ടത്. ജോസഫ് ടര്‍ക്കര്‍ക്ക് വളരെ വേഗം തന്നെ റോജിയെ സ്വാധീനിക്കാന്‍ കഴിഞ്ഞു. ടര്‍ക്കര്‍ റോജിയെ പ്രോല്‍സാഹിപ്പിക്കാന്‍ ആരംഭിച്ചതോടെ റോജി തന്റെ ഉന്മേഷം വീണ്െടടുത്തു. ജോസഫ് ടര്‍ക്കറുടെ നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവും മുഖാന്തരം റോജി തന്റെ കഴിവുകളെ വീണ്ടും തട്ടിയുണര്‍ത്തി കായിക പരീശീലനം ആരംഭിച്ചു. തുടര്‍ന്ന് ഭാഗികമായ അന്ധതയ്ക്കിടയിലും റോജി നേടിയെടുത്ത നേട്ടങ്ങള്‍ ആരെയും ഒന്ന് അത്ഭുതപെടുത്തും. മെട്രോ മീറ്റില്‍ അസൂയാവഹമായ നേട്ടങ്ങളാണ് റോജിയെതേടി എത്തിയത്. 400 മീറ്ററില്‍ സ്വര്‍ണം, 100 മീറ്ററില്‍ വെള്ളി, 200 മീറ്ററിലും ലോംഗ്ജംപിലും വെങ്കലം എന്നിവ റോജി കരസ്ഥമാക്കി. ലോംഗ്ജംപിലും നാനൂറ് മീറ്ററിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന റോജി രാജ്യത്തെ ആദ്യ പത്ത് റാങ്കിനുള്ളില്‍ കടന്നുവരുമെന്ന കാര്യത്തില്‍ ജോസഫ് ടര്‍ക്കര്‍ക്ക് സംശയമില്ല.

ഇപ്പോള്‍ റോജി ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കുന്നതിന്റെ പരിശീലനത്തിലാണ്. പിന്തുണയേകി ടര്‍ക്കറുമുണ്ട്. ഏപ്രില്‍ 13 ന് നടക്കുന്ന വെര്‍ജിന്‍ ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ സാധിച്ചാല്‍ അത് അപൂര്‍വ ഭാഗ്യമായി റോജി കരുതുന്നു. 26 മൈല്‍ 200 മീറ്റര്‍ നാല് മണിക്കൂറനുള്ളില്‍ ഓടിയെത്തുക എന്ന ലക്ഷ്യത്തോടെയാണ് റോജി മാരത്തണിന് പരിശ്രമിക്കുന്നത്. ഈ രാജ്യത്ത് അധിവസിച്ചിട്ട് അന്നം തരുന്ന മാതാവിനെ പുച്ഛത്തോടെ നോക്കി കാണുകയും സംസ്കാരത്തെ അധിഷേപിക്കുകയും ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ഇവിടുത്തെ ജീവിത സംസ്കാരത്തിന്റെ സത് ഗുണങ്ങള്‍ സാംശീകരിക്കുന്നതില്‍ പൊതുവേ പിറകിലാണ്. ഇവിടെയാണ് റോജി വേറിട്ട് നില്‍കുന്നത്. ലണ്ടന്‍ മാരത്തണിലൂടെ ലഭിക്കുന്ന പണം ബ്രിട്ടീഷ് ബ്ളൈന്‍ഡ് സ്പോര്‍ട്സിനും കാംസെറ്റ് എന്ന ചാരിറ്റി സംഘടനയ്ക്കുമാണ് റോജി നല്‍കുന്നത്. 1500 പൌണ്ടാണ് റോജിയുടെ ടാര്‍ജറ്റ്. 1500 പൌണ്ട് വരെ ബ്രിട്ടീഷ് ബ്ളൈന്‍ഡ് സ്പോര്‍ട്സിനും തുടര്‍ന്ന് ലഭ്യമാകുന്ന തുക കാംസെറ്റിനും നല്‍കാനാണ് തീരുമാനം.

പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തിന്റെ നന്മയുടെ പ്രകാശ കിരണങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കി മാതൃകയാകുന്ന റോജിയുടെ ജീവിതാനുഭവം എല്ലാം തികഞ്ഞെന്ന് വിശ്വസിക്കുന്ന മലയാളികള്‍ക്ക് ഒരു പാടമാണ്. ബിന്‍സിയാണ് റോജിയുടെ ഭാര്യ. എലിസബത്തും ജോഷ്വയുമാണ് റോജി- ബിന്‍സി ദമ്പതികളുടെ മക്കള്‍.

രോഗാവസ്ഥയെ പഴിക്കാതെ ലഭിച്ച ജീവിത സാഹചര്യത്തിന്റെ അവസരങ്ങളെ പാഴാക്കാതെയാണ് റോജി നേട്ടങ്ങള്‍ കൈവരിച്ചത്. തന്നെ പ്രതിസന്ധികള്‍ക്കിടയിലും കൈവിടാത്ത ഇവിടുത്ത സമൂഹത്തോടുള്ള നന്ദികൂടിയാണ് റോജി മാരത്തണിലൂടെ അറിയിക്കുന്നത്. റോജിയെ പിന്തുണയ്ക്കേണ്ടത് നമ്മളല്ലേ. റോജിയെ സഹായിക്കാന്‍ വു://ംംം.ഷൌഴെേശ്ശിഴ.രീാ/ഞീഷശാീിമിറഖീല എന്ന ലിങ്കില്‍ ക്ളിക് ചെയ്യാം. നിങ്ങള്‍ നല്‍കുന്ന ഓരോ പൌണ്ടും റോജിക്ക് ആവേശം നല്‍കുമെന്നുറപ്പ്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം