ഷിക്കാഗോ സെന്റ് തോമസ് രൂപതയ്ക്ക് ഒമ്പത് ഫൊറോനാ വികാരിമാര്‍
Tuesday, April 8, 2014 3:50 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭരണ-അജപാലന സംവിധാനത്തില്‍ കാതലായ മാറ്റവും ഗുണമേന്മയും ലക്ഷ്യംവെച്ചുകൊണ്ട് രൂപതാക്ഷ്യന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ വിജ്ഞാപനത്തിലൂടെ ഫൊറോനാതലത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്ന പള്ളികളുടെ വികാരിമാരായി ഫാ. ജോയി ആലപ്പാട്ട് (കത്തീഡ്രല്‍), ഫാ. ജോസ് കണ്ടത്തിക്കുടി (ബ്രോങ്ക്സ്), ഫാ. സക്കറിയാസ് തോട്ടുവേലി (ഹൂസ്റണ്‍), ഫാ. തോമസ് കടുകപ്പിള്ളി (ഈസ്റ് മില്‍സ്റോണ്‍), ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ (ഗാര്‍ലന്റ്), ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ (കോറല്‍സ്പ്രിംഗ്), ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി (സാന്റാ അന്ന), ഫാ. മാത്യു ഇളയിടത്തുമഠം (അറ്റ്ലാന്റാ), ഫാ. ജോണിക്കുട്ടി പുലിശേരി (ഫിലാഡല്‍ഫിയ) എന്നിവര്‍ നിയമിതരാകും.

രൂപതാ മെത്രാന്റെ ഉത്തരവാദിത്വങ്ങളിലും കടമകളിലും ഒരു പരിധിവരെ പങ്കുപറ്റുകയും ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മെത്രാനെ സഹായിക്കുകയുമാണ് ഫൊറോനാ വികാരിമാരുടെ കടമ. മെത്രാന്റെ പേരിലും അദ്ദേഹത്തിന്റെ കീഴിലുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ഫൊറോനാ പള്ളിയുടെ കീഴില്‍ വരുന്ന ഇടവകകളുടേയും മിഷനുകളുടേയും പൊതുവായ അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഫൊറോനാ വികാരിമാരുടെ മുഖ്യചുമതലയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം