ഹാമില്ട്ടണ്: ജെറുസലേം വചനകൂടാരത്തിന്റെ സാരഥി ഫാ. ഡേവിഡ് പട്ടത്ത് സിഎംഐയും ടീം അംഗങ്ങളാ ഫാ. ദേവസ്യ കാനാട്ട് സിഎംഐ, ബ്ര. ജോസ് എടക്കളത്തൂര്‍ എന്നിവര്‍ നയിക്കുന്ന ധ്യാനോത്സവം 2014 മാര്‍ച്ച് ഏഴുമുതല്‍ ഏപ്രില്‍ രണ്ടുവരെ ഹാമില്‍ട്ടണില്‍ (ഒമാശഹീി, ഒമശിെേഴ, ഞീീൃൌമ, അൌരസഹമിറ, ഇവൃശ ഇവൌൃരവ, ണലഹഹശിഴീി, ജമഹാലൃീി ചീൃവേ) നടക്കും.
ഹാമില്‍ട്ടണില്‍ മാര്‍ച്ച് ഏഴു മുതല്‍ ഒമ്പതുവരെ വൈകിട്ട് നാലു മുതല്‍ ഒമ്പതുവരെയും, ഹാസ്റിംഗില് മാര്‍ച്ച് പത്തു മുതല്‍ പന്ത്രണ്ടുവരെയും, റോട്ടുറയില് മാര്‍ച്ച് 13 മുതല്‍ 15 വരെയും, ഓക്ക്ലാന്റില്‍ മാര്‍ച്ച് 16 മുതല്‍ 19 വരേയും, ക്രൈസ്റ് ചര്‍ച്ചില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെയും, വെല്ലിംഗ്ടണില്‍ മാര്‍ച്ച് 28 മുതല്‍ 30 വരെയും, പാല്മേഴ്സ്റണ് നോര്‍ത്തില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ടുവരെയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റോയി തോട്ടംകര സിഎസ്എസ്ആര്‍ (0226 977209), ഫാ. വര്‍ഗീസ് തുരുത്തിച്ചിറ വിസി (0220 966268), ഫാ. ജോസഫ് അക്കര സിഎംഐ (0272 4155 02).
റിപ്പോര്‍ട്ട്: ഷിബു ആന്റണി