കുവൈറ്റ് മഹാ ഇടവക വികാരിയായി ഫാ. രാജു തോമസ് ചുമതലയേറ്റു
Monday, April 7, 2014 7:02 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ പുതിയ വികാരിയായി റവ. ഫാ. രാജു തോമസ് ചുമതലയേറ്റു.

വ്യാഴാഴ്ച രാവിലെ കുവൈറ്റില്‍ എത്തിചേര്‍ന്ന അദ്ദേഹത്തിനു വിമാനത്താവളത്തില്‍ മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഇടവക സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, വെരി. റവ. ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, കുവൈറ്റിലെ സഹോദര ഇടവകകളുടെ ചുമതല വഹിക്കുന്ന വന്ദ്യ വൈദീകര്‍, ഇടവക ട്രഷറാര്‍ സജി മാത്യൂ, സെക്രട്ടറി സാബു ഏലിയാസ്, ഭരണസമിതിയംഗങ്ങള്‍, ആത്മീയപ്രസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.