ആം ആദ്മി പാര്‍ട്ടി മെല്‍ബണ്‍ കേരള കൂട്ടായ്മ സംഘടിപ്പിച്ചു
Monday, April 7, 2014 7:01 AM IST
മെല്‍ബണ്‍: ആം ആദ്മി പാര്‍ട്ടിയുടെ മെല്‍ബണ്‍ കേരള കൂട്ടായ്മയുടെ ഒരു കുടുംബയോഗം ക്ളളരിണ്ട പ്രിസ്ബാറ്റിയന്‍ പള്ളി ഹാളില്‍ ഏപ്രില്‍ ആറിന് ചേര്‍ന്നു. യോഗത്തില്‍ ജനലോക്പാല്‍ നിയമത്തെകുറിച്ചും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ നയങ്ങളെ കുറിച്ചും ചര്‍ച്ച സംഘടിപ്പിച്ചു. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി കേരള കോഓര്‍ഡിനേറ്റര്‍ കെ.പി രതീഷ് കുടുംബയോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.

ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഓസ്ട്രേലിയ ചാപ്റ്റര്‍ ദേശീയ നേതാക്കന്മാര്‍ പങ്കെടുത്തു. കൂടാതെ വരുന്ന ലോക്സഭാ ഇലക്ഷനില്‍ നാട്ടിലുള്ള ബന്ധുക്കളെയും, സുഹൃത്തുക്കളേയും വിളിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജോ ജോസഫ് 0402576615, ലൈജു ദേവസി

0401217604, ലാമശഹ: മമുാമഹമ്യമഹശ@ഴാമശഹ.രീാ