ഇസ്ലാഹി കുടുംബ സംഗമം സംഘടിപ്പിച്ചു
Monday, April 7, 2014 6:59 AM IST
റിയാദ്: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ് ഇസ്ലാഹി കുടുംബ  സംഗമം സംഘടിപ്പിച്ചു. പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ പി. മുഹമ്മദ് കുട്ടശേരി സംഗമം ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസുകളില്‍ നിന്നും സ്നേഹം വറ്റി വരളുമ്പോഴാണ് കുടുംബ കലഹങ്ങളും മറ്റു പ്രശ്നങ്ങളുമുണ്ടാവുന്നത്. പരസ്പര വിശ്വാസവും സ്നേഹവും ചുരത്തുന്ന കുടുംബങ്ങള്‍ക്ക് സ്വപ്നതുല്യമായ ജീവിതം കാഴ്ചവയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ദി ട്രൂത്ത് ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍താഴം നവോഥാനത്തിന്റെ മതം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഷറഫുദ്ദീന്‍ കടലുണ്ടി അധ്യക്ഷത വഹിച്ച സംഗമത്തില്‍ കോഴിക്കോട് ഖുബ എഡ്യുക്കേഷണല്‍ ഇന്‍സ്റിറ്റ്യൂഷന്‍ മാനേജര്‍ അബ്ദുറഹീം, സിദ്ദീഖ് വെളിയംകോട്, അബൂഹുറൈറ മൂത്തേടം, അഷ്റഫ് മരുത, ഷമീര്‍ സ്വലാഹി, നയിം കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍